ദേശീയം

കോണ്‍ഗ്രസിന്റെ ഫോണ്‍ ബാങ്കിങ് രാജ്യത്തെ തകര്‍ത്തു; മോദി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: യുപിഎ ഭരണകാലത്ത് ഫോണ്‍ ബാങ്കിങ് വായ്പ്പാ തട്ടിപ്പ് നടന്നതില്‍ വിശേഷാധികാരമുള്ള ഒരു കുടുംബത്തിന് പങ്കുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു കോണ്‍ഗ്രസിനേയും നെഹ്‌റു കുടുംബത്തേയും മോദി പതിവുപോലെ വിമര്‍ശിച്ചത്. 

വായ്പ്പാ തട്ടിപ്പ് നടത്തിയവരില്‍ നിന്നും അണാപൈസ കുറയാതെ തിരികെപ്പിടിക്കും. ഒരു കുടുംബവുമായി ബന്ധപ്പെട്ട വമ്പന്‍ ബിസിനസുകാര്‍ക്ക് യുപിഎ കാലത്ത് ഫോണ്‍ ചെയ്താല്‍പ്പോലും വായ്പ്പ നല്‍കിയുരുന്നു. ഇത് കിട്ടാക്കടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചുവെന്നും മോദി കുറ്റപ്പെടുത്തി. 

കോണ്‍ഗ്രസും അവരുടെ കൂട്ടരും ചേര്‍ന്ന് നടത്തിയ ഫോണ്‍ ബാങ്കിങ് രാജ്യത്തിന് വലിയ നഷ്ടം വരുത്തി. തിരിച്ചുകിട്ടില്ലെന്ന് ഉറപ്പില്ലാത്ത 2.5ലക്ഷം കോടി രൂപ വായ്പ്പ മുന്‍ സര്‍ക്കാര്‍ നല്‍കിയെന്നാണ് കണക്ക്. യഥാര്‍ത്ഥത്തില്‍ ഇത് 9ലക്ഷം കോടി രൂപ വരും-മോദി പറഞ്ഞു. 

യുപിഎ ഭരണകാലത്ത് രാജ്യത്തിന്റെ ബാങ്കിങ് മേഖല തകര്‍ന്നു. ബാങ്കിങ് മേഖലയിലെ ജോലികള്‍ ഇഷ്ടക്കാര്‍ക്ക് നല്‍കി. 2014ന് മുമ്പ് നടന്ന 12 പ്രധാന ബാങ്കിങ് തട്ടിപ്പുകള്‍ക്ക് എതിരെ എന്‍ഡിഎ സര്‍ക്കാര്‍ നടപടിയെടുത്തുവെന്നും മോദി അവകാശപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും