ദേശീയം

പരീക്ഷയില്‍ തോറ്റു: അഞ്ചു പെണ്‍കുട്ടികളെ കാണാതായി, അന്വേഷണം ഊര്‍ജിതം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: സൗത്ത് മുംബൈയില്‍ നിന്ന് അഞ്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ കാണാതായതായി പൊലീസ്. വെള്ളിയാഴ്ചയാണ് ഇവരെ കാണാതായത്. സൗത്ത് മുംബൈയിലെ സ്വകാര്യ സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനികളെയാണ് കാണാതയത്. 

അര്‍ധവാര്‍ഷിക പരീക്ഷയില്‍ ഈ പെണ്‍കുട്ടികള്‍ രണ്ട് വിഷയങ്ങളില്‍ പരാജയപ്പെട്ടിരുന്നു. റിസള്‍ട്ട് വന്നതിന് പിന്നാലെയാണ് ഇവരെ കാണാതായത്. രക്ഷിതാക്കളുടെ പരാതി ലഭിച്ചയുടനെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടിണ്ട്. ട്രോണ്‍ ക്യാമറകള്‍ ഉള്‍പ്പെടെ ഉപയോഗിച്ചാണ് തെരച്ചില്‍ നടത്തുന്നത്. അഞ്ചു കുട്ടികളും വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.40ന് മറൈന്‍ ഡ്രൈവില്‍ ഉണ്ടായിരുന്നുവെന്ന് സിസി ടിവി ക്യാമറകളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി