ദേശീയം

ഇന്‍ഷുറന്‍സ് തുകയ്ക്കായി ഡ്രൈവറുടെ സഹായത്തോടെ ഭര്‍ത്താവിനെ കൊന്നു; ഭാര്യ അറസ്റ്റില്‍ 

സമകാലിക മലയാളം ഡെസ്ക്

ഹൈദ്രാബാദ്: ഇന്‍ഷുറന്‍സ് തുക ലഭിക്കുന്നതിനായി കാറപകടം എന്ന് വരുത്തിതീര്‍ത്ത് ഡ്രൈവറുടെ സഹായത്തോടെ ഭര്‍ത്താവിനെ കൊന്ന സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. ഭര്‍ത്താവിന്റെ പേരിലുള്ള ജോലി ആനുകൂല്യങ്ങളും ഇന്‍ഷുറന്‍സ് തുകയും കൈക്കലാക്കുകയായിരുന്നു ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. 32 കാരിയായ പദ്മ ആണ് അറസ്റ്റലായത്. 43കാരനായ കെസിയ നായിക്കിനെയാണ് ഡ്രൈവര്‍ വിനോദിന്റെ സഹായത്തോടെ പദ്മ കൊലപ്പെടുത്തിയത്. 

പദ്മയും ഭര്‍ത്താവും ദീര്‍ഘനാളായി അകന്നു കഴിയുകയായിരുന്നെന്നും ഇതിനിടയില്‍ കെസിയ നായിക് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തിരുന്നെന്നും പൊലീസ് പറഞ്ഞു. ഭര്‍ത്താവിന്റെ പുനര്‍വിവാഹം പദ്മയ്ക്ക് വൈരാഗ്യം ഉണ്ടാകാന്‍ കാരണമായെന്നും ഇതാണ് കൊലപാതകത്തിലാക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു. 

ഡ്രൈവര്‍ വിനോദിന് പത്ത് ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ഇവര്‍ കൊലപാതകം നടത്തുകയായിരുന്നു. കെസിയക്ക് മദ്യം നല്‍കിയ ശേഷം കാറില്‍ കയറ്റിയ വിനോദ് വാഹനം ഒരു വൈദ്യുതി പോസ്റ്റില്‍ ഇടിപ്പിച്ചു. ഇരുവരും കുറ്റം സമ്മതിച്ചെന്നും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി