ദേശീയം

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്; കരട് വിജ്ഞാപനം പുതുക്കി ഇറക്കുന്നതില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്രമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ കരട് വിജ്ഞാപനം പുതുക്കി ഇറക്കുന്നതില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഹര്‍ഷവര്‍ദ്ധന്‍. എല്ലാ വശങ്ങളും പരിശോധിച്ചു വരികയാണെന്നും തീരുമാനം എടുത്തിട്ടില്ലെന്നും മന്ത്രി ഹര്‍ഷവര്‍ദ്ധന്‍ പറഞ്ഞു. 

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലെ കരട് വിജ്ഞാപനത്തിന്റെ കാലാവധി ഓഗസ്റ്റ് 26ന് അവസാനിച്ചിരുന്നു. 2017ലെ കരട് വിജ്ഞാപനത്തിലെ പരിസ്ഥിതിലോല മേഖലയില്‍ മാറ്റം വരുത്തരുതെന്ന് ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടതോടെയാണ് കരട് വിജ്ഞാപനം പുതുക്കി ഇറക്കുന്നത് സംബന്ധിച്ച് തീരുമാനം വൈകുന്നത്. ജനവാസ കേന്ദ്രങ്ങള്‍, പട്ടയ ഭൂമി, ഏലമലകാടുകള്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ പ്രദേശങ്ങള്‍ ഒഴിവാക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ട്രൈബ്യൂണല്‍ ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ കരടില്‍ ഇതംഗീകരിക്കുക മന്ത്രാലയത്തിന് എളുപ്പമാകില്ല.

ട്രൈബ്യൂണല്‍ ഉത്തരവ് സഹിതം കരട് വിജ്ഞാപനം അടങ്ങുന്ന ഫയല്‍ മന്ത്രിയുടെ പരിഗണനയ്ക്കായി അയച്ചിരിക്കുകയാണെന്ന് ഉന്നതോദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ