ദേശീയം

 50 കോടിയുടെ  സ്വര്‍ണച്ചോറ്റുപാത്രവും ചായക്കപ്പും മോഷ്ടിച്ച് കള്ളന്‍മാര്‍ കടന്നു;  അന്വേഷണം ഊര്‍ജ്ജിതം

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ഹൈദരാബാദ് നിസാമിന്റെ വിലപിടിപ്പുള്ള സമ്പാദ്യങ്ങള്‍ സൂക്ഷിച്ചിരുന്ന മ്യൂസിയത്തില്‍ മോഷണം. 50 കോടി രൂപയിലേറെ വിലമതിക്കുന്ന സ്വര്‍ണച്ചോറ്റുപാത്രവും ചായക്കപ്പും സോസറും സ്പൂണുമാണ് മോഷ്ടിക്കപ്പെട്ടത്. ചോറ്റുപാത്രത്തിന്റെ വശങ്ങള്‍ രത്‌നം കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. മൂന്ന് കിലോയോളം ഭാരമുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇവ ഈ മ്യൂസിയത്തിലേക്ക് മാറ്റിയത്.  അവസാനത്തെ നിസാമായിരുന്ന മിര്‍ ഒസ്മാന്‍ അലി ഖാന്‍ അസഫ് ഷായ്ക്ക്  1936 ല്‍ സമ്മാനമായി ലഭിച്ചതായിരുന്നു ഈ സ്വര്‍ണപ്പാത്രങ്ങള്‍. 

മ്യൂസിയത്തിന്റെ വെന്റിലേഷന്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ ഉള്ളില്‍ കയറിയതെന്നാണ് പ്രാഥമിക നിഗമനം. സിസിടിവി ക്യാമറകള്‍ താഴേക്ക് തിരിച്ച് വച്ച നിലയിലായിരുന്നു കണ്ടെത്തിയത്. കയറില്‍ തൂങ്ങിയാണ് മോഷ്ടാക്കള്‍ മ്യൂസിയത്തിനുള്ളിലേക്ക് ഇറങ്ങിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. സ്വര്‍ണപാത്രങ്ങള്‍ സൂക്ഷിച്ചിരുന്ന കണ്ണാടിക്കൂടിന്റെ ചില്ല് തകര്‍ത്താണ് മോഷ്ടിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.

തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് മോഷണം നടന്നത് മ്യൂസിയം അധികൃതരുടെ ശ്രദ്ധയില്‍പെട്ടത്.  മ്യൂസിയത്തില്‍ ജോലി നോക്കിയിരുന്ന ആരെങ്കിലുമാവാം മോഷണത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. അന്വേഷണം പുരോഗമിക്കുകയാണ് എന്നും കുറ്റവാളികളെ ഉടന്‍ പിടികൂടാനാകുമെന്നും പൊലീസ് അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം

കള്ളക്കടൽ: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാ​ഗ്രതാ നിർദേശം