ദേശീയം

മോദിക്കെതിരെ മുദ്രാവാക്യം വിളിച്ച ഗവേഷക വിദ്യാര്‍ത്ഥിയുടെ അറസ്റ്റ്: തമിഴ്‌നാട്ടില്‍ വന്‍ ബിജെപി വിരുദ്ധ പ്രതിഷേധം 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ബിജെപിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ മുദ്രാവാക്യം മുഴക്കിയെന്ന പരാതിയില്‍ എഴുത്തുകാരിയും ഗവേഷക വിദ്യാര്‍ത്ഥിനിയുമയാ ലോയിസ് സോഫിയയെ അറസ്റ്റ് ചെയ്തതില്‍ തമിഴ്‌നാട്ടില്‍ വന്‍ ബിജെപി വിരുദ്ധ പ്രതിഷേധം. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ബിജെപിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. കലാപത്തിന് പ്രേരിപ്പിച്ചു എന്നതടക്കമുള്ള കുറ്റമാണ് ലൂയിസിന് മേല്‍ ചുമത്തിയിരിക്കുന്നത്.

ബിജെപിക്കെതിരെ പറഞ്ഞാല്‍ അറസ്റ്റ് ചെയ്യുമെങ്കില്‍ തന്നെയും അറസ്റ്റ് ചെയ്യു. സോഫിയയ്ക്ക് പിന്തുണയുമായി ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ രംഗത്തെത്തി. ബിജെപിക്കെതിരെ പറയുന്നവരെ അറസ്റ്റ് ചെയ്യാന്‍ തുടങ്ങിയാല്‍ എത്ര ലക്ഷം പേരെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന് സ്റ്റാലിന്‍ ചോദിച്ചു. ലോയിസിനെ അറസ്റ്റ് ചെയ്ത സംസ്ഥാന സര്‍ക്കാര്‍ നടപടി ജനാധിപത്യവിരുദ്ധമാണെന്നും സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ലോയിസ് സോഫിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷ തമിഴിസൈ സൗന്ദരരാജന്റെ പരാതിയിലാണ് നടപടി. സോഫിയയെ 15 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഇന്നലെ ചെന്നൈയില്‍ നിന്ന് തൂത്തുക്കുടിയിലേക്കുള്ള വിമാനത്തിലാണ് സംഭവം.

തമിഴിസൈയ്ക്ക് തൊട്ടുപിന്നിലെ സീറ്റിലായിരുന്നു ലോയിസ് സോഫിയ. തൂത്തുക്കുടി സ്‌റ്റെര്‍ലറ്റ് വിഷയത്തില്‍ ഇരുവരും തമ്മില്‍ വാഗ്വാദം നടന്നതായി സഹയാത്രികര്‍ പറയുന്നു. വിമാനത്തില്‍ നിന്നിറങ്ങി തമിഴിസൈ പോകാനൊരുങ്ങുന്നതിനിടെ, 'ഫാസിസ്റ്റ് സര്‍ക്കാര്‍ തുലയട്ടെ' എന്ന് സോഫിയ മുദ്രാവാക്യം മുഴക്കി.തുടര്‍ന്ന് തമിഴിസൈയും കൂടെയുണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകരും സോഫിയയ്ക്ക് എതിരെ രംഗത്ത് വന്നു. സോഫിയയ്ക്ക് തീവ്രവാദി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് തമിഴിസൈ പൊലീസില്‍ പരാതി നല്‍കിയത്. പൊതുസ്ഥലത്ത് ബഹളുമുണ്ടാക്കിയത് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. മാപ്പ് പറയണമെന്ന തമിഴിസൈയുടെ ആവശ്യം സോഫിയ അംഗീകരിച്ചില്ല.

തമിഴിസൈയുടെ കൂടെയുണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ സോഫിയയെ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന് കാണിച്ച് അവരുടെ പിതാവ് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതിന്മേല്‍ നടപടിയെടുക്കാന്‍ പൊലീസ് തയ്യാറാകുന്നില്ലെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ നിത്യാനന്ദ ജയരാമന്‍ ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

'വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് നാളുകൾ എണ്ണിക്കഴിയുന്ന പോലെയായിരുന്നു'; കാൻസർ കാലത്തെ കുറിച്ച് മനീഷ കൊയ്‌രാള

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!

'ഇമ്മിണി ബല്യ സൗഹൃദം!' ഭാമയും കാമാച്ചിയും 55 വർഷമായി കട്ട ചങ്കുകൾ; വൈറലായി ആനമുത്തശ്ശിമാർ

'ആ ലിങ്ക് തുറക്കാന്‍ പോയാല്‍ നിങ്ങളുടെ കാര്യം ഗുദാഹവാ'; ഒടുവില്‍ ആ സത്യം തുറന്നു പറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണന്‍