ദേശീയം

മോദി വിമര്‍ശകന്‍ സഞ്ജീവ് ഭട്ട് അറസ്റ്റില്‍; പൂട്ടിയത് ഇരുപത്‌ വര്‍ഷം മുന്‍പത്തെ കേസില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി; മോദി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനായ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സ്ഞജീവ് ഭട്ട് അറസ്റ്റില്‍.ഇരുപത്‌ വര്‍ഷം മുന്‍പുള്ള കേസില്‍ ഗുജറാത്ത് സിഐഡിയാണ് ആദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. 1998 ല്‍ അഭിഭാഷകനെ ലഹരി മരുന്നില്‍ കുരുക്കിയെന്നാണ് കേസ്. 

രണ്ട് പോലീസ് ഓഫീസര്‍മാരടക്കം ആറുപേരേക്കൂടി അദ്ദേഹത്തിനൊപ്പം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എല്ലാവരേയും ചോദ്യം ചെയ്തു വരുന്നു. ബനസ്‌കന്ദയില്‍ ഡിസിപി ആയിരുന്നപ്പോള്‍ അഭിഭാഷകനെ വ്യാജ നാര്‍ക്കോട്ടിക് കേസില്‍പ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസിലാണ് നടപടി. എന്നാല്‍ ഇത് പ്രതികാര നടപടിയാണെന്നും ആക്ഷേപം ഉയരുന്നുണ്ട്. 

പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് നേരെയുള്ള കടുത്ത വിമര്‍ശനങ്ങളുടെ പേരിലാണ് സഞ്ജീവ് ഭട്ട് അറിയപ്പെടുന്നത്. അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ ഇടുന്ന പോസ്റ്റുകള്‍ വ്യാപകമായാണ് ഷെയര്‍ ചെയ്യപ്പെടുന്നത്. 2002 ല്‍ ഗുജറാത്ത് കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയ്ക്കതിരേ ശക്തമായ നിലപാടെടുത്ത ഉദ്യോഗസ്ഥനാണ് അദ്ദേഹം. 2015ലാണ് ഭട്ടിനെ ഇന്ത്യന്‍ പോലീസ് സര്‍വീസില്‍ നിന്നും പുറത്താക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ