ദേശീയം

ഐ.എസ് ഭീകരരെന്ന് സംശയം; ഡല്‍ഹിയില്‍ രണ്ട് പേര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐ.എസ്) ബന്ധമുള്ള ഭീകരരെന്ന് സംശയിക്കുന്ന രണ്ട് പേര്‍ ഡല്‍ഹിയില്‍ അറസ്റ്റിലായി. വ്യാഴാഴ്ച രാത്രിയാണ് പര്‍വെസ്, ജംഷിദ് എന്നിവരെ ഡല്‍ഹി പൊലീസിന്റെ പ്രത്യേക വിഭാഗം ചെങ്കോട്ടയ്ക്ക് സമീപത്ത് നിന്ന്  പിടികൂടിയത്. 

കശ്മീരിലെ ഷോപിയാന്‍ ജില്ലക്കാരാണ് ഇരുവരും. രണ്ട് പേരും എന്‍ജിനീയറിങ് ബിരുദ ധാരികളാണെന്നും ഡല്‍ഹിയിലെ വിവിധ പ്രദേശങ്ങളെക്കുറിച്ച് ഇവര്‍ക്ക് വ്യക്തമായ ധാരണയുണ്ടെന്നും പൊലീസ് പറയുന്നു.

ഐ.എസ് ബന്ധമുള്ള ഐ.എസ്.ജെ.കെ ഭീകര സംഘടനയുമായി ബന്ധമുള്ളവരാണ് ഇവരെന്ന് കരുതുന്നു. കശ്മീര്‍ കേന്ദ്രീകരിച്ച് ഇരുവരും പ്രവര്‍ത്തനം നടത്തുന്നത്. പാക്കിസ്ഥാനുമായി ബന്ധമുള്ള ഭീകര സംഘടനകളുമായും ഇരുവര്‍ക്കും ബന്ധമുണ്ടെന്നും പൊലീസ് വ്യക്തമാക്കി. 

ആയുധങ്ങള്‍ അടക്കമുള്ളവ ഇവരില്‍ നിന്ന് പിടിച്ചെടുത്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

കഴിഞ്ഞ വര്‍ഷം രാജ്യത്ത് നിന്ന് ഏതാണ്ട് 75ഓളം പേരെയാണ് ഐ.എസ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം