ദേശീയം

ഇംഗ്ലീഷ് ബ്രിട്ടീഷുകാര്‍ ബാക്കിവെച്ചുപോയ രോഗം ; ഹിന്ദി ഇല്ലെങ്കില്‍ പുരോഗതിയില്ലെന്ന് ഉപരാഷ്ട്രപതി വെങ്കയ്യനായിഡു 

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി : ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോയിട്ടും ഇംഗ്ലീഷ് ഇന്നും ഒരു രോഗം പോലെ നമ്മളെ പിന്തുടരുകയാണെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംഘടിപ്പിച്ച ഹിന്ദി ദിവസ് പരിപാടിയില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാഥമിക വിദ്യാഭ്യാസം അവരവരുടെ മാതൃഭാഷയിലാകണം. പക്ഷെ രാജ്യത്തിന്റെ പുരോഗതി പൂര്‍ണമാകണമെങ്കില്‍ ഹിന്ദി ഭാഷ അത്യന്താപേക്ഷിതമാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു. 

ചെറുപ്പത്തില്‍ താനും ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ ഹിന്ദി കൂടാതെ പുരോഗതി കൈവരിക്കാനാകില്ലെന്ന് പിന്നീട് താന്‍ തിരിച്ചറിഞ്ഞു. ഡല്‍ഹിയിലെത്തിയപ്പോള്‍ തന്റെ മുറി ഹിന്ദി ഇവിടെ സ്വീകരിക്കപ്പെട്ടു എന്നും വെങ്കയ്യ നായിഡു പറഞ്ഞു. 

കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗും ചടങ്ങില്‍ സംബന്ധിച്ചു. ഹിന്ദി ഭാഷയുടെ പരിപോഷണത്തിനായി പ്രയത്‌നിച്ചവരെ ചടങ്ങില്‍ ആദരിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി