ദേശീയം

കേരളത്തിന് സഹായം നല്‍കുന്ന ചടങ്ങില്‍ വിദേശ അംബാസഡര്‍മാര്‍ക്കും വിലക്ക്; കേന്ദ്രസര്‍ക്കാര്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടെന്ന് തായ്‌ലന്‍ഡ് അംബാസഡര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേരളത്തിനുള്ള പ്രളയദുരിതാശ്വാസ സഹായം നല്‍കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ വിലക്കിയെന്ന് തായ്‌ലന്‍ഡ് അംബാസഡര്‍. തന്നോട് പങ്കെടുക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടെന്ന് തായ്ഡന്‍ഡ് അംബാസഡര്‍ തായ്‌ലന്‍ഡ് കമ്പനികള്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കി. 

അതേസമയം കേരളത്തെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതായും തായ്‌ലന്‍ഡ് അംബാസഡര്‍ വ്യക്തമാക്കി. ധനസഹായം നല്‍കുന്ന സമയത്ത് അതത് രാജ്യങ്ങളുടെ അംബാസഡര്‍മാര്‍ പങ്കെടുക്കരുത് എന്ന ഉപാധിയോടെയാണ് വിദേശ കമ്പനികളെ കേരളത്തെ സഹായിക്കാന്‍ അനുവദിച്ചിരിക്കുന്നത്. നേരത്തെ പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തെ സഹായിക്കാന്‍ മുന്നോട്ടുവന്ന വിദേശരാജ്യങ്ങളുടെ സഹായം സ്വീകരിക്കാതിരുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി വിവാദമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അമേഠിയിലെയും റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍