ദേശീയം

ജാതിമാറി വിവാഹം കഴിച്ചു; പട്ടാപ്പകല്‍ ഭാര്യയുടെ മുന്നില്‍ ഭര്‍ത്താവിനെ വെട്ടിക്കൊന്നു(വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ജാതി മാറി വിവാഹം ചെയ്തതിന്റെ പേരില്‍ ഭാര്യയുടെ കണ്‍മുന്നില്‍ വച്ച് ഭര്‍ത്താവിനെ വെട്ടിക്കൊന്നു. തെലങ്കാനയിലെ നല്‍ഗൊണ്ട സ്വദേശിയായ പ്രണയ് കുമാറാണ് പട്ടാപ്പകലില്‍ നടുറോഡില്‍ ക്രൂരമായി കൊലചെയ്യപ്പെട്ടത്.

ആറ് മാസം മുമ്പാണ്  ഇതര ജാതിക്കാരിയായ അമൃതവര്‍ഷിണിയുമായി പ്രണയ് കുമാറിന്റെ വിവാഹം നടന്നത്. ഇരുവരും തമ്മിലുള്ള ബന്ധത്തോട്  അമൃതവര്‍ഷിണിയുടെ വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും എതിര്‍പ്പായിരുന്നു. അതിനാല്‍ തന്നെ ഇവരുടെ വിവാഹം അംഗീകരിക്കുകയും ചെയ്തിരുന്നില്ല. 

ഇതേ വൈരാഗ്യമാണ് ഇപ്പോള്‍ പ്രണയിന്റെ ജീവനെടുത്തിരിക്കുന്നത്. ആശുപത്രിയിലെത്തി മടങ്ങവേയാണ് വടിവാളുമായി പിറകിലൂടെയെത്തിയ ഒരാള്‍ പ്രണയിനെ വെട്ടിയത്. ഭാര്യ തടയാനെത്തിയെങ്കിലും ഫലമുണ്ടായില്ല. നിരവധി തവണ വെട്ടേറ്റ പ്രണയ് സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. 

അമൃതവര്‍ഷിണിയുടെ വീട്ടുകാരെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. സ്ഥലത്തുണ്ടായിരുന്ന സിസിടിവിയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം