ദേശീയം

പൈലറ്റുമാര്‍ സോഷ്യല്‍ മീഡിയയില്‍; പരിശോധന നടത്തണമെന്ന് വ്യോമസേനാ മേധാവി

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: സമൂഹമാധ്യമങ്ങളുടെ അമിത ഉപയോഗം പൈലറ്റുമാരില്‍ ഉറക്കകുറവിന് കാരണമാകുന്നെന്ന് വ്യോമസേന മേധാവി ബി എസ് ധനോവ. രാത്രി വൈകിയും പൈലറ്റുമാര്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പെട്ടെന്നും പൈലറ്റുമാര്‍ രാത്രിയില്‍ ആവശ്യത്തിന് ഉറങ്ങുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ കൃത്യമായ സംവിധാനം ആവശ്യമാണെന്നും വ്യോമസേന മേധാവി ആവശ്യപ്പെട്ടു. 

അതിരാവിലെ വിമാനങ്ങള്‍ യാത്രയ്ക്കായി പുറപ്പെടുമ്പോള്‍ പൈലറ്റുമാര്‍ക്ക് മതിയായ ഉറക്കം ലഭിക്കാതെവരുന്നെന്നും ഉറക്കമില്ലായ്മ അവരെ ക്ഷിണിതരാക്കുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൈലറ്റുമാര്‍ക്ക് കൃത്യമായ ഉറക്കം കിട്ടുന്നുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ വ്യോമസേന ആരോഗ്യവിഭാഗം ശ്രദ്ധചെലുത്തണമെന്നും ധനോവ പറഞ്ഞു. 

2013ല്‍ നടന്ന ഒരു വിമാനാപകടത്തെ കുറിച്ചും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. പൈലറ്റ് ഉറങ്ങിപ്പോയതായിരുന്നു അന്ന് അപകടത്തിന് കാരണമായതെന്നും അയാള്‍ക്ക് ആവശ്യത്തിന് ഉറക്കം നേരത്തേ ലഭിച്ചിരുന്നെങ്കില്‍ ആ അപകടം ഒഴിവാക്കാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമങ്ങള്‍ ആളുകള്‍ തമ്മിലുള്ള ബന്ധത്തിന്റെ ആഴം കുറയാന്‍ കാരണമായെന്നും ഒഴിവാക്കാനാകാത്ത ഒന്നായി ഇത് മാറിയിരിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയിൽ

വോട്ട് ചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിം​ഗ് വിദ്യാർഥി മരിച്ചു