ദേശീയം

കുലവധുവും ഉത്തമ കുടുംബിനിയുമായ മരുമകളെ ഇനി 'ബര്‍ക്കത്തുള്ള '  സര്‍വകലാശാലയില്‍ നിന്നും തിരഞ്ഞെടുക്കാം !

സമകാലിക മലയാളം ഡെസ്ക്


ഭോപ്പാല്‍: മധ്യപ്രദേശിലെ ബര്‍ക്കത്തുള്ള സര്‍വകലാശാല ആരംഭിച്ച പുതിയ കോഴ്‌സിന്റെ വിവരങ്ങള്‍ കണ്ടവരെല്ലാം ഞെട്ടി. സ്ത്രീകളെ ഉത്തമ കുടുംബിനികളാക്കാനും മികച്ച മരുമകളാക്കാനുമുള്ള കോഴ്‌സുകളാണ് സര്‍വകലാശാല പുതിയതായി ഓഫര്‍ ചെയ്തിരിക്കുന്നത്.

സര്‍വകലാശാലയുടെ നടപടി ലിംഗവിവേചനം പ്രോത്സാഹിപ്പിക്കുന്നതാണ് എന്ന വിമര്‍ശനം വ്യാപകമായതോടെ എങ്ങനെ നല്ല ഭര്‍ത്താവും, അമ്മായിപ്പനും അമ്മായിയമ്മയുമാകാം എന്ന കോഴ്‌സുകള്‍ കൂടി ആരംഭിക്കുമെന്ന് അറിയിച്ച് അധികൃതര്‍ തടിതപ്പിയിരിക്കുകയാണ്. 

ആദ്യ ബാച്ചിലെ 30 സീറ്റുകളിലേക്ക് ജൂലൈയില്‍ ക്ലാസ് ആരംഭിക്കുമെന്നാണ് സര്‍വകലാശാല അറിയിപ്പില്‍ വ്യക്തമാക്കിയിരുന്നത്. കുടുംബ ബന്ധങ്ങള്‍ ശിഥിലമാകുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് ഈ കോഴ്‌സ് ആരംഭിക്കാന്‍ തീരുമാനിച്ചതെന്ന് വിസി അറിയിച്ചു. 

 മൂന്ന് മാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സാണിതെന്നും വൈസ് ചാന്‍സലര്‍ ഡി സി ഗുപ്ത അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും