ദേശീയം

'ജനങ്ങളുടെ ആരോഗ്യത്തിന് മുന്‍ഗണ നല്‍കുന്ന ആദ്യത്തെ പ്രധാനമന്ത്രി'; മോദിയെ പുകഴ്ത്തി യുകെ മാധ്യമം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരന്മാരുടെ ആരോഗ്യത്തിന് മുന്‍ഗണന നല്‍കുന്ന ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് യുകെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മാധ്യമം. മെഡിക്കല്‍ പ്രസിദ്ധീകരണമായ 'ദ് ലാന്‍സെറ്റാണ് മോദിയെ പ്രകീര്‍ത്തിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചത്. മോദി കൊണ്ടുവന്ന പദ്ധതികളെ ഉയര്‍ത്തിക്കാണിച്ചാണ് ലേഖനം. അതേ സമയം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിക്കുന്നുമുണ്ട് ദ് ലാന്‍സെറ്റ്. 
 
പ്രധാനമന്ത്രിയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ 'ആയുഷ്മാന്‍ ഭാരതി'ലൂടെ ആരോഗ്യം ജനത്തിന്റെ അവകാശമാണെന്നും രാജ്യത്തെ ഇടത്തരക്കാരുടെ പ്രതീക്ഷകള്‍ സാക്ഷാത്കരിക്കാനുള്ള രാഷ്ട്രീയ ആയുധമാണെന്നും മോദി മനസ്സിലാക്കിയതായി ലേഖനം വിശദീകരിക്കുന്നു. തൊഴിലില്ലായ്മ മാത്രമല്ല ആരോഗ്യവും രാജ്യം നേരിടുന്ന പ്രതിസന്ധിയാണെന്നും ലേഖനത്തില്‍ പറയുന്നു.  കഴിഞ്ഞ മാസം ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍  നടത്തിയ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി രാജ്യത്ത് വര്‍ധിച്ചു വരുന്ന തൊഴിലില്ലായ്മയെക്കുറിച്ച് പറഞ്ഞിരുന്നു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 'ആരോഗ്യം' ഇന്ത്യയിലെ നിര്‍ണായക വിഷയമാകുമെന്നും മാധ്യമം വ്യക്തമാക്കി. 
 
വര്‍ഷങ്ങളുടെ അവഗണനയ്ക്കു ശേഷം ആരോഗ്യ മേഖലയില്‍ പൊതുജനങ്ങള്‍ക്കുള്ള അതൃപ്തി സര്‍ക്കാര്‍ തിരിച്ചറിഞ്ഞു. ഏകദേശം 10 കോടി ആളുകള്‍ക്ക് ഉപകാരപ്രദമാകുന്ന 'ആയുഷ്മാന്‍ ഭാരത്' ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ രാജ്യത്തു നിലവാരമുള്ള ആരോഗ്യ സേവനങ്ങളും ചിലവു കുറഞ്ഞ ചികില്‍സാ രീതികളും നടപ്പാക്കാന്‍ സാധിക്കുമെന്നും ലേഖനം പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം

കള്ളക്കടൽ: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാ​ഗ്രതാ നിർദേശം

വേനല്‍മഴ ഇന്നുമുതല്‍ കനത്തേക്കും, രണ്ടിടത്ത് യെല്ലോ അലര്‍ട്ട്; ഉയര്‍ന്ന താപനില മുന്നറിയിപ്പ്

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ; വേ​ഗത്തിൽ ഫലമറിയാം ഈ ആപ്പ്, വെബ്സൈറ്റുകളിലൂടെ