ദേശീയം

ലോക്‌സഭ തെരഞ്ഞെടുപ്പ് : എ കെ ആന്റണി കോണ്‍ഗ്രസ് ഏകോപന സമിതി അധ്യക്ഷന്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള പ്രവർത്തനങ്ങൾ കോൺ​ഗ്രസ് ഊർജ്ജിതമാക്കി. കോണ്‍ഗ്രസ് ഏകോപന സമിതിയെ മുതിര്‍ന്ന നേതാവ് എ കെ ആന്റണി നയിക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് തെരഞ്ഞെടുപ്പിനുള്ള സമിതിയെ നിശ്ചയിച്ചത്. ജയ്‌റാം രമേശാണ് കോര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍. 

മുതിര്‍ന്ന നേതാവ് പി ചിദംബരമാണ് പ്രകടനപത്രിക സമിതി ചെയര്‍മാന്‍. രാജീവ് ഗൗഡ മാനിഫെസ്റ്റോ കമ്മിറ്റി കണ്‍വീനര്‍. പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാനായി ആനന്ദ് ശര്‍മ്മയെയും നിയമിച്ചു. പവന്‍ ഖേരയാണ് സമിതി കണ്‍വീനര്‍. 

ഒമ്പത് പുതിയ എഐസിസി സെക്രട്ടറിമാരെയും, നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയിലെ സ്‌ക്രീനിംഗ് കമ്മിറ്റിയെയും രാഹുല്‍ഗാന്ധി വെള്ളിയാഴ്ച നിയമിച്ചിരുന്നു. ഭക്തചരണ്‍ദാസാണ് തെലങ്കാന സ്‌ക്രീനിംഗ് കമ്മിറ്റി ചെയര്‍മാന്‍. ജോതിമണഇ സെന്നിമലൈ, ശര്‍മ്മിഷ്ഠ മുഖര്‍ജി എന്നിവരാണ് സമിതി അംഗങ്ങള്‍. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം വീണു; തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്