ദേശീയം

'ഞാനും ഒരു സാധാരണക്കാരന്‍ ; ജനങ്ങളുടെ പ്രയാസം അറിയാം', ഇന്ധനവില വര്‍ധനയോടുള്ള പ്രതികരണത്തില്‍ ക്ഷമ ചോദിച്ച് കേന്ദ്രമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ഇന്ധന വില വര്‍ധന സംബന്ധിച്ച മുന്‍ പ്രതികരണത്തില്‍ ക്ഷമ ചോദിച്ച് കേന്ദ്രമന്ത്രി രാം ദാസ് അതാവലെ. ഞാനും ഒരു സാധാരണക്കാരനാണ്. ജനങ്ങളുടെ പ്രയാസം അറിയാം. എന്റെ പ്രതികരണം ആര്‍ക്കെങ്കിലും മനോവേദന ഉണ്ടാക്കിയെങ്കില്‍ ക്ഷമചോദിക്കുന്നുവെന്നും രാംദാസ് അതാവലെ പറഞ്ഞു. 

ഞാന്‍ ഇപ്പോള്‍ സര്‍ക്കാരിന്റെ ഭാഗമാണ്. ഇന്ധന വില നിയന്ത്രിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 

ഇന്ധനവില വര്‍ധനയെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, മന്ത്രിയായത് കൊണ്ട് ഇന്ധനവില തനിക്കൊരു പ്രശ്‌നമേയല്ലെന്നായിരുന്നു കേന്ദ്രമന്ത്രി പ്രതികരിച്ചത്. മന്ത്രിപ്പണി പോയാല്‍ മാത്രമേ പെട്രോളിന്റെയും ഡീസലിന്റെയും വില താനറിയൂ. രാജ്യത്ത് ജനങ്ങള്‍ ഇന്ധന വില വര്‍ധനവില്‍ നട്ടം തിരിയുകയാണ് എന്നും മന്ത്രിക്ക് ഇക്കാര്യത്തില്‍ എന്താണ് അഭിപ്രായമെന്നും ചോദിച്ചപ്പോഴായിരുന്നു സമൂഹ്യനീതിശാക്തീകരണ വകുപ്പ് സഹമന്ത്രിയായ അതാവലെയുടെ ചിരിച്ചുകൊണ്ടുള്ള മറുപടി. 

സംസ്ഥാനങ്ങള്‍ നികുതി വരുമാനത്തില്‍ കുറവ് മതിയെന്ന് തീരുമാനിച്ച് കുറച്ചാല്‍ മതിയെന്നാണ് ഇതിന് പരിഹാരമായി മന്ത്രി ചൂണ്ടിക്കാട്ടിയത്. സംസ്ഥാന സര്‍ക്കാരുകളുടെ വാശിയാണ് ഇത്രയേറെ വില വര്‍ധിക്കാന്‍ കാരണമായതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു

ചേട്ടാ... ചേട്ടന്‍റെ നോട്ടം, ഉഫ്; ടൊവിനോയുടെ 'നടികർ' ട്രെയിലർ എത്തി

പെരുമാറ്റച്ചട്ട ലംഘനം: ഇഷാന്‍ കിഷന് പിഴശിക്ഷ

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് കൊലക്കേസ് പ്രതി, ഒരാൾ കസ്റ്റഡിയിൽ