ദേശീയം

14വയസ്സുകാരനെ അശ്ലീലവീഡിയോ കാണിച്ചെന്നു പരാതി; സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരെ കേസെടുത്തു 

സമകാലിക മലയാളം ഡെസ്ക്

പൂനെ: 14വയസ്സുകാരനെ അശ്ലീലവീഡിയോ കാണിച്ചെന്ന പരാതിയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരെ കേസെടുത്തു. സംഭവത്തെക്കുറിച്ചറിഞ്ഞിട്ടും കുട്ടിയോട് മൗനം പാലിക്കാന്‍ നിര്‍ദ്ദേശിച്ച യുവതിക്കെതിരെയും പരാതിയില്‍ ആരോപണമുണ്ട്. കുറ്റാരോപിതരായ രണ്ടുപേരെയും അറസ്റ്റ് ചെയ്യാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചെന്ന് പൊലീസ് പറഞ്ഞു. 

ഈ വര്‍ഷം മാര്‍ച്ചിലാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. അശ്ലീലവീഡിയോ കാണിച്ച് പ്രിന്‍സിപ്പല്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. സ്‌കൂളിലെ വനിതാ ജീവനക്കാരിയോട് ഇതേക്കുറിച്ച് പറഞ്ഞെങ്കിലും കുട്ടിയോട് പുറത്ത് പറയരുതെന്നായിരുന്നു അവര്‍ ഉപദേശിച്ചതെന്നും പരാതിയില്‍ പറയുന്നു. ജോലി നഷ്ടപ്പെടുമോയെന്ന ഭയമായിരിക്കാം ജീവനക്കാരി ഇത്തരത്തില്‍ പ്രതികരിക്കാന്‍ കാരണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. 

കുട്ടിയുടെ വീട്ടുകാര്‍ക്കും സംഭവത്തെക്കുറിച്ച് സൂചന ലഭിച്ചിരുന്നെങ്കിലും മകന്റെ വിദ്യാഭ്യാസം മുടങ്ങുമോ എന്ന് ഭയന്ന് ഇവര്‍ ഇത് മൂടിവയ്ക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് രഹസ്യകേന്ദ്രങ്ങളില്‍ നിന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണമാണ് സത്യാവസ്ഥ പുറത്തുകൊണ്ടുവന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത