ദേശീയം

പാര്‍ട്ടി പ്രവര്‍ത്തകന്‍ ബിജെപി എംപിയുടെ കാല്‍ കഴുകി വെള്ളം കുടിച്ചു; ഇതൊക്കെ തന്നോടുള്ള സ്‌നേഹം കൊണ്ടാണെന്ന് നേതാവ്

സമകാലിക മലയാളം ഡെസ്ക്

ജാര്‍ഖണ്ഡില്‍ ബിജെപി പ്രവര്‍ത്തകന്‍ എംപിയുടെ കാല്‍ കഴുകി വെള്ളം കുടിച്ചു. ഒരു പരിപാടിക്കിടെയാണ് ഗോഡ്ഡ എംപി നിഷികാന്ത് ദ്യുബെയുടെ കാല്‍ കഴുതി അനുയായി വെള്ളം കുടിച്ചത്. സംഭവം വൈറലായതോടെ എംപിയേയും പ്രവര്‍ത്തകനേയും വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. എന്നാല്‍ കാല്‍ കഴുകി വെള്ളം കുടിക്കുന്നത് തന്നോടുള്ള സ്‌നേഹം കൊണ്ടാണെന്നാണ് എംപിയുടെ വാദം. 

സ്വന്തം മണ്ഡലമായ ഗോഡ്ഡയില്‍ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുന്നതിന് ഇടയിലായിരുന്നു സംഭവം. ദ്യൂബെ പ്രസംഗം അവസാനിപ്പിച്ചതിനു പിന്നാലെ ബിജെപി പ്രവര്‍ത്തകനായ പവന്‍ തളികയുമായി വന്നു കാലിനരികിലിരുന്നു കഴുകാന്‍ തുടങ്ങി. തുടര്‍ന്നു തുണി കൊണ്ടു കാലു തുടച്ചു. പിന്നീട് ആ അഴുക്കുവെള്ളം ഇയാള്‍ കുടിക്കുകയായിരുന്നു. ഈ സമയം 'പവന്‍ ഭായ് സിന്ദാബാദ്' എന്ന മുദ്രാവാക്യം വിളികള്‍ അണികള്‍ മുഴക്കുന്നുമുണ്ടായിരുന്നു.

ജാര്‍ഖണ്ഡില്‍ അതിഥികളെ ആദരിക്കുന്ന പതിവു ചടങ്ങാണ് ഇതെന്നാണു ദ്യൂബെയുടെ പക്ഷം. തന്റെ അനുയായികള്‍ക്കു തന്നോട് ഇത്ര സ്‌നേഹമുള്ളതു ട്രോളുന്നവര്‍ക്കു മനസ്സിലാകില്ലെന്നും അദ്ദേഹം പറഞ്ഞു. 'കൃഷ്ണ ഭഗവാനും മഹാഭാരതത്തില്‍ സുധമയ്ക്കു വേണ്ടി ഇങ്ങനെ ചെയ്തിട്ടുണ്ട്. ഒരു ദിവസം പവന്റെ കാലു തുടയ്ക്കാനുള്ള അവസരവും എനിക്കും ലഭിച്ചേക്കാം' സമൂഹമാധ്യമത്തിലെഴുതിയ കുറിപ്പില്‍ ദ്യൂബെ എഴുതി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

അമേഠിയിലും റായ്ബറേലിയിലും സസ്‌പെന്‍സ് തുടരുന്നു; നാലു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെക്കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു

ആഡംബരമില്ലാതെ ലളിത വിവാഹം, മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

ആലുവയില്‍ ഗുണ്ടാ ആക്രമണം; കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുന്‍ പഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു; നാലുപേര്‍ക്ക് പരിക്ക്