ദേശീയം

സ്വാതന്ത്ര്യസമരത്തില്‍ കോണ്‍ഗ്രസ് വഹിച്ചത് വലിയ പങ്ക്; നിരവധി നേതാക്കന്മാരെ സംഭാവന ചെയ്തതായും മോഹന്‍ ഭഗവത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  കോണ്‍ഗ്രസിനെ പ്രകീര്‍ത്തിച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്.സ്വാതന്ത്ര്യസമരത്തില്‍ കോണ്‍ഗ്രസ് വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് ഭഗവത് പറഞ്ഞു.  ഭാരതത്തിന്റെ ഭാവി എന്ന വിഷയത്തില്‍ ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ ആരംഭിച്ച  മൂന്ന് ദിവസത്തെ ആര്‍.എസ്.എസ് സമ്മേളത്തിലാണ് ഭാഗവത് ഇക്കാര്യം പറഞ്ഞത്.

സ്വാതന്ത്ര്യസമരത്തില്‍ കോണ്‍ഗ്രസ് വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് പറഞ്ഞ ഭഗവത് നിരവധി നേതാക്കന്മാരെ സംഭാവന ചെയ്യാന്‍ കോണ്‍ഗ്രസിന് സാധിച്ചുവെന്നും ഓര്‍മ്മപ്പെടുത്തി. ആര്‍എസ്എസ് ആശയങ്ങള്‍ ആരെയും അടിച്ചേല്‍പ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.    

ആര്‍.എസ്.എസ് ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആവര്‍ത്തിച്ച് ആരോപിക്കുന്നതിനിടെയാണ് മോഹന്‍ ഭഗവതിന്റെ വിശദീകരണം. ഹിന്ദുക്കളെ ഒന്നിപ്പിക്കാനാണ് ആര്‍.എസ്.എസ് രൂപംകൊണ്ടത്. ആര്‍.എസ്.എസിന്റെ ഹിന്ദുത്വം ആരെയും എതിര്‍ക്കാനുള്ളതല്ല. ആശയങ്ങള്‍ ആരെയും അടിച്ചേല്‍പ്പിക്കില്ലെന്നും ഭഗവത് പറഞ്ഞു.

വൈവിധ്യമാണ് ഇന്ത്യയുടെ പ്രത്യേകത. ഈ സാംസ്‌കാരിക വൈവിധ്യത്തെ ആദരിക്കുകയും ആഘോഷമാക്കി മാറ്റുകയും ചെയ്യണം. എന്നാല്‍ സമൂഹത്തില്‍ അഭിപ്രായഭിന്നത രൂപപ്പെടാന്‍ ഇത് ഒരു കാരണമായി മാറരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 
 
അടുത്തവര്‍ഷം പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മൂന്ന് ദിവസത്തെ സമ്മേളനം തലസ്ഥാനത്ത് ആര്‍.എസ്.എസ് സംഘടിപ്പിക്കുന്നത്. സമ്മേളനത്തിലേക്ക് പ്രതിപക്ഷ നിരയിലെ അടക്കം എല്ലാ പാര്‍ട്ടികളെയും ക്ഷണിച്ചിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ക്ഷണം ലഭിച്ചിരുന്നില്ലെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി