ദേശീയം

രാജി വയ്ക്കാന്‍ ഭീഷണി, വകവയ്ക്കാതെ വന്നപ്പോള്‍ റാഞ്ചല്‍; കശ്മീരില്‍ തട്ടിക്കൊണ്ടുപോയ പൊലീസുകാരെ ഭീകരര്‍ കൊലപ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: കശ്മീരിലെ ഷോപിയാനില്‍നിന്നു തട്ടിക്കൊണ്ടുപോയ മൂന്നു പൊലീസുകാരെ ഭീകരര്‍ കൊലപ്പെടുത്തി. ഭീകരര്‍ റാഞ്ചിയ മറ്റൊരു പൊലീസുകാരനെ മോചിപ്പിച്ചതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

സേനയില്‍നിന്നു രാജിവച്ചില്ലെങ്കില്‍ വധിക്കുമെന്ന്, തട്ടിക്കൊണ്ടുപോയ പൊലീസുകാര്‍ക്കു ഭീകരര്‍ നേരത്തേ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതു വകവയ്ക്കാതെ സേനയില്‍ തുടര്‍ന്ന പശ്ചാത്തലത്തിലാണ് ആക്രമണം. 

കര്‍പ്രാന്‍ ഗ്രാമത്തിലെ പൊലീസുകാരുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ ഭീകരര്‍ ഇവരെ വലിച്ചിഴച്ചു പുറത്തുകൊണ്ടു പോവുകയായിരുന്നു. ഒരു മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ സമാന സംഭവമാണിത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'

ചര്‍മ്മം കറുത്തു കരിവാളിച്ചോ? ടാൻ ഒഴിവാക്കാൻ പറ്റിയ ഐറ്റം അടുക്കളയിലുണ്ട്, അറിഞ്ഞിരിക്കാം ഉരുളക്കിഴങ്ങിന്റെ ​ഗുണങ്ങൾ

കാനഡയിലെ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് പുതിയ ചട്ടങ്ങള്‍

“ഇയാളാര്, അന്നദാതാവായ പൊന്നുതമ്പുരാനോ?, എന്തായാലും അരിച്ചെട്ടിയാർ ഇരുന്നാലും, വന്ന കാലിൽ നിൽക്കാതെ''