ദേശീയം

'പൊലീസ് പറയുന്നത് പച്ചക്കള്ളം'; ഏറ്റുമുട്ടല്‍ കൊലപാതകം നാടകമാണെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍

സമകാലിക മലയാളം ഡെസ്ക്

അലിഗഡ്; ഉത്തര്‍പ്രദേശിലെ ഏറ്റുമുട്ടല്‍ കൊലപാതകം പൊലീസിന്റെ നാടകമാണെന്ന് കൊല്ലപ്പെട്ട യുവാക്കളുടെ ബന്ധുക്കള്‍.  അലിഗഢിനടുത്ത് പര്‍ദ്വാഗഞ്ചില്‍ കഴിഞ്ഞ ദിവസമാണ് രണ്ട് യുവാക്കള്‍ പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഏറ്റമുട്ടലിനിടെയാണ് യുവാക്കള്‍ വെടിയേറ്റ് കൊല്ലപ്പെട്ടത് എന്നാണ് പൊലീസിന്റെ വാദം. എന്നാല്‍ പൊലീസിന്റെ വാദം പച്ചക്കള്ളമാണെന്നാണ് യുവാക്കളുടെ ബന്ധുക്കളും ജനപ്രതിനിധികളും പറയുന്നത്. 

മുസ്തഖീം, നൗഷാദ് എന്നിവരാണ് കൊല്ലപ്പെട്ടത്. 25,000 രൂപ തലയ്ക്ക് വിലയിട്ട കുറ്റവാളികളാണ് ഇവരെന്നാണ് പൊലീസ് അറിയിച്ചത്. എന്നാല്‍ ഇരുവരേയും പൊലീസ് വീടുകളില്‍ നിന്ന് പിടിച്ചുകൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. പൊലീസ് പറയുന്ന കേസുകളില്‍ ഇവര്‍ പ്രതികളല്ലെന്നും അവര്‍ അറിയിച്ചു. 

ബൈക്കില്‍ വന്ന യുവാക്കളെ ചെക്‌പോസ്റ്റില്‍ തടഞ്ഞപ്പോള്‍ നിറയൊഴിച്ചെന്നും തുടര്‍ന്ന് തിരിച്ചു വെടിവെക്കുകയുമായിരുന്നു എന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാല്‍ മാധ്യമ പ്രവര്‍ത്തകരെ വിളിച്ചുവരുത്തി കാമറകള്‍ക്ക് മുന്നിലാണ് പൊലീസ് വെടിവെപ്പ് നാടകം നടത്തിയതെന്ന ആരോപണം ശക്തമാണ്. ഇതിനെതിരേ പ്രതിഷേധം ശക്തമാവുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി