ദേശീയം

ആയുഷ്മാന്‍ ഭാരതിന് തുടക്കം; ഇന്‍ഷൂറന്‍സ് പരിരക്ഷ അഞ്ച് ലക്ഷം രൂപവരെ , പ്രയോജനം 10.74 കോടി ജനങ്ങള്‍ക്കെന്ന് പ്രധാനമന്ത്രി

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി:  മികച്ച ചികിത്സാ സൗകര്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപവരെ ആരോഗ്യ ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കുന്ന പദ്ധതി രാജ്യത്തെ 10.74 കോടി ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

1455 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചോ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിന്റെ സഹായത്തോടെയോ പദ്ധതിയുടെ കൂടുതല്‍ വിവരങ്ങള്‍ അറിയാമെന്നും രാജ്യത്തെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാ പദ്ധതിയാണിതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.  

1354 പാക്കേജുകളിലായാണ് ഇന്‍ഷൂറന്‍സ് അനുവദിക്കുക. ക്യാന്‍സര്‍ ചികിത്സ മുതല്‍ എംആര്‍ഐ സ്‌കാന്‍ വരെ ഇന്‍ഷൂറന്‍സിന്റെ പരിധിയില്‍ വരും. പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ക്യാഷ്‌ലെസ്, പേപ്പര്‍ലെസ് പദ്ധതിയാണ് ആയുഷ്മാന്‍ ഭാരതെന്നും അധികൃതര്‍ പറയുന്നു.


കേരളം , തെലങ്കാന, പഞ്ചാബ്, ഡല്‍ഹി, ഒഡിഷ,കര്‍ണാടാക എന്നിവയൊഴിച്ചുള്ള സംസ്ഥാനങ്ങളെല്ലാം പദ്ധതിയുടെ ഗുണഭോക്താക്കളാണ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

ഭാര്യയുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റമല്ല: ഹൈക്കോടതി

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി