ദേശീയം

എത്ര അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചാലും രാജ്യത്ത് താമര വിരിയും; പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മോദി 

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: എത്ര അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചാലും രാജ്യമൊട്ടാകെ താമര വിരിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. റാഫേല്‍ ഉള്‍പ്പെടെയുളള വിഷയങ്ങളില്‍ ബിജെപി സര്‍ക്കാര്‍ നേരിടുന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് പരോക്ഷ മറുപടിയായാണ് മോദിയുടെ വാക്കുകള്‍.  മധ്യപ്രദേശില്‍ ബിജെപിയുടെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിന്തുണ തേടി ചെറുകിട പാര്‍ട്ടികളെ സമീപിക്കുന്ന ദുരവസ്ഥയിലാണ് 100 വര്‍ഷം പഴക്കമുളള പാര്‍ട്ടി. കഴിഞ്ഞ നാലുവര്‍ഷ കാലയളവില്‍ അവര്‍ ആത്മപരിശോധന നടത്താന്‍ തയ്യാറായെങ്കില്‍ ഈ ഒരു അവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്നും കോണ്‍ഗ്രസിനെ പരോക്ഷമായി വിമര്‍ശിച്ച് മോദി പറഞ്ഞു.  രാജ്യത്തിന് അകത്ത് സഖ്യം രൂപികരിക്കാന്‍ കഴിയാത്ത കോണ്‍ഗ്രസ് വെളിയില്‍ കൂട്ടുകെട്ട് യാഥാര്‍ത്ഥ്യമാക്കാനുളള ശ്രമത്തിലാണ്. ഇന്ത്യയുടെ പ്രധാനമന്ത്രി ആരെന്ന് ലോകം തീരുമാനിക്കുന്ന സാഹചര്യം വരുമോയെന്ന് അദ്ദേഹം പരിഹാസരൂപേണ ചോദിച്ചു. 

അധികാരം നഷ്ടപ്പെട്ടതോടെ കോണ്‍ഗ്രസിന് താളവും നഷ്ടപ്പെട്ടു. 125 വര്‍ഷം പഴക്കമുളള പാര്‍ട്ടിയില്‍ ഇന്ന് ഒന്നും അവശേഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.വോട്ടുബാങ്ക് രാഷ്ട്രീയം സമൂഹത്തെ തകര്‍ത്തതായി പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. ചിതലുകള്‍ പോലെയാണ് വോട്ടുബാങ്ക് രാഷ്ട്രീയം പ്രവര്‍ത്തിച്ചത്. ഇതില്‍ നിന്ന് സമൂഹത്തെ രക്ഷിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് മോദി ആവശ്യപ്പെട്ടു.

ഏകാത്മ മാനവവാദമാണ് ബിജെപിയുടെ പ്രത്യയശാസ്ത്രം. ലോകത്ത് മറ്റു പാര്‍ട്ടികള്‍ ഒന്നും തന്നെ ഈ പ്രത്യയശാസ്ത്രത്തെ പിന്തുടര്‍ന്നതായി കേട്ടിട്ടില്ലെന്നും മോദി പറഞ്ഞു. ദീന്‍ദയാല്‍ ഉപാധ്യയ, വാജ്‌പേയ്, തുടങ്ങിയവരുടെ സേവന പാരമ്പര്യത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രാജ്യത്തിന്റെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുമെന്നും മോദി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'

വടകരയില്‍ വര്‍ഗീയതക്കെതിരെ പ്രചാരണം നടത്തുമെന്ന യുഡിഎഫ് തീരുമാനം പരിഹാസ്യം: ഇ പി ജയരാജന്‍