ദേശീയം

വിമാനത്തില്‍ ശ്വാസതടസം അനുഭവപ്പെട്ടു; പതിനൊന്ന് മാസം പ്രായമുളള പിഞ്ചുകുഞ്ഞ് മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: വിമാനത്തില്‍ പതിനൊന്ന് മാസം മാത്രം പ്രായമുളള പിഞ്ചുകുഞ്ഞ് മരിച്ചു. ശ്വാസ തടസത്തെ തുടര്‍ന്നാണ് മരിച്ചതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

ഖത്തര്‍ എയര്‍വെയ്‌സിന്റെ ദോഹ- ഹൈദരാബാദ് വിമാനത്തിലാണ് സംഭവം. ദോഹയില്‍ നിന്ന് ഹൈദരാബാദിലേയ്ക്ക് യാത്രതിരിക്കെ, അര്‍ണവ് വര്‍മ്മയ്ക്ക് ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു. ഹൈദരാബാദില്‍ എത്തിയ ഉടന്‍ അപ്പോളോ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കുട്ടിയെ പരിശോധിച്ച ആശുപത്രി അധികൃതര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. അമേരിക്കന്‍ പാസ്‌പോര്‍ട്ടുളള അര്‍ണവ് വര്‍മ്മയുടെ രക്ഷിതാക്കള്‍ക്ക് ഇന്ത്യന്‍ പാസ്‌പോര്‍ട്ടാണുളളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം