ദേശീയം

കക്കൂസ് ഇല്ലെന്നറിഞ്ഞ് വിവാഹിത വീട്ടിലേക്ക് മടങ്ങി; ഭര്‍ത്താവ് മനംനൊന്ത് ആത്മഹത്യ ചെയ്തു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഭര്‍ത്താവിന്റെ വീട്ടില്‍ ശുചിമുറിയില്ലെന്നറിഞ്ഞ   യുവതി വിവാഹത്തിന്റെ പിറ്റേദിവസം സ്വന്തം വീട്ടിലേക്കു മടങ്ങി. ഇതിന് പിന്നാലെ വീട്ടിലേക്ക് തിരിച്ചുവരാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചിട്ടും തയ്യാറാകാത്തതിനെ തുടര്‍ന്ന് മനംനൊന്തു ഭര്‍ത്താവ് കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. സേലം ജില്ലയിലെ ഓമലൂരിലാണു സംഭവം. സേലത്തു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ചെല്ലദുരൈ (30) ആണു മരിച്ചത്. ഇരുവരുടെതും പ്രണയ വിവാഹമായിരുന്നു.

സേലത്തെ ജോലിക്കിടെയാണു ചെല്ലദുരൈ, ദീപയുമായി പ്രണയത്തിലായത്. വീട്ടുകാരുടെ എതിര്‍പ്പു മറികടന്നായിരുന്നു ഇവര്‍ രജിസ്റ്റര്‍ വിവാഹം ചെയ്തത്്. ആദ്യം എതിര്‍ത്തെങ്കിലും ചെല്ലദുരൈയുടെ വീട്ടുകാര്‍ ദീപയെ സ്വീകരിക്കാന്‍ തയാറായി. എന്നാല്‍, ചെല്ലദുരൈയുടെ വീട്ടില്‍ ശുചിമുറിയില്ലെന്നു മനസ്സിലാക്കിയ ദീപ വിവാഹത്തിന്റെ പിറ്റേദിവസം സ്വന്തം വീട്ടിലേക്കു മടങ്ങുകയായിരുന്നു. ശുചിമുറി നിര്‍മിച്ചതിനു ശേഷം തന്നെ തിരികെ വിളിച്ചാല്‍ മതിയെന്നറിയിച്ചാണു ഭാര്യ മടങ്ങിയത്.

വീട്ടിലെത്തി ചെല്ലദുരൈ ഒട്ടേറെ തവണ അഭ്യര്‍ഥിച്ചെങ്കിലും ദീപ തിരിച്ചുവരാന്‍ തയാറായില്ല. ശുചിമുറി നിര്‍മിക്കുന്നതിനായി നാട്ടുകാരില്‍ പലരില്‍ നിന്നു ചെല്ലദുരൈ പണം കടം ചോദിച്ചെങ്കിലും അതും ലഭിച്ചില്ല. കഴിഞ്ഞ ദിവസം വൈകിട്ടാണ് ഇയാളെ പ്രദേശത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി