ദേശീയം

'പാട്ട് കന്നഡയെങ്കില്‍ സണ്ണി ലിയോണിന് ഡാന്‍സ് കളിക്കാം'

സമകാലിക മലയാളം ഡെസ്ക്


ബംഗളൂരു :  ബോളിവുഡ് നടി സണ്ണി ലിയോണിനോടുള്ള എതിര്‍പ്പ് ലഘൂകരിച്ച് കന്നഡ സംഘടന. കന്നഡ ഗാനങ്ങളാണെങ്കില്‍ ബംഗളൂരുവില്‍ സണ്ണിയ്ക്ക് നൃത്തപരിപാടി നടത്താമെന്നാണ് കന്നഡ സംരക്ഷണ വേദികെ പ്രവര്‍ത്തകര്‍ അറിയിച്ചത്. നവംബര്‍ മൂന്നിന് നൃത്തപരിപാടിയ്ക്ക് തയ്യാറെടുപ്പുകള്‍ നടക്കുന്നതിനിടെ കഴിഞ്ഞ ദിവസം കന്നഡ അനുകൂല സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. 

എന്നാല്‍ നൃത്തം കന്നഡ പാട്ടിന് അനുസരിച്ചാണെങ്കില്‍ പരിപാടി നടത്തുന്നതിനോട് എതിര്‍പ്പില്ലെന്നാണ് ഇപ്പോള്‍ കന്നഡ സംഘടനകള്‍ നിലപാട് മാറ്റിയത്. സണ്ണി ലിയോണിന്റെ പരിപാടി കന്നഡ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്ന് ആരോപിച്ച കന്നഡ രക്ഷണ വേദികെ ഉള്‍പ്പെടെയുള്ളവര്‍ നേരത്തെയും പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. 

ഇതേത്തുടര്‍ന്ന് പുതുവര്‍ഷത്തില്‍ ബംഗളൂരുവില്‍ നടത്താനിരുന്ന ഡാന്‍സ് പരിപാടി ഉപേക്ഷിക്കുകയായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

ചര്‍മ്മം കറുത്തു കരിവാളിച്ചോ? ടാൻ ഒഴിവാക്കാൻ പറ്റിയ ഐറ്റം അടുക്കളയിലുണ്ട്, അറിഞ്ഞിരിക്കാം ഉരുളക്കിഴങ്ങിന്റെ ​ഗുണങ്ങൾ

കാനഡയിലെ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് പുതിയ ചട്ടങ്ങള്‍

“ഇയാളാര്, അന്നദാതാവായ പൊന്നുതമ്പുരാനോ?, എന്തായാലും അരിച്ചെട്ടിയാർ ഇരുന്നാലും, വന്ന കാലിൽ നിൽക്കാതെ''

അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ വിലക്കില്ല; ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ്