ദേശീയം

മൂന്ന് കോടിയുടെ കാര്‍ തൊഴിലാളികള്‍ക്ക് സമ്മാനമായി നല്‍കി രത്‌നവ്യാപാരി

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ദീപാവലി സമ്മാനമായി സൂറത്തിലെ രത്‌നവ്യാപാരി തൊഴിലാളികള്‍ക്ക് നല്‍കിയത് മൂന്ന് കോടി രൂപ വിലയുള്ള മൂന്ന് മെഴ്‌സിഡസ് ബന്‍സ് കാറുകള്‍. ഹരേ കൃഷ്ണ എക്‌സ്‌പോര്‍ട്ടേഴ്‌സിന്റെ ഉടമയായ സാവ്ജി ധോലാകിയ ആണ് തൊഴിലാളികള്‍ക്ക് ഏറെ വിലപ്പിടിപ്പുള്ള സമ്മാനങ്ങള്‍ നല്‍കിയത്.

25 വര്‍ഷം തങ്ങളുടെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന നിലേഷ് ജാട, മുകേഷ് ചന്ദ്രപ്പ, മഹേഷ് ചന്ദ്രപ്പ എന്നിവര്‍ക്ക് കോടികള്‍ വിലമതിക്കുന്ന കാര്‍ നല്‍കിയത്. മധ്യപ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേളാണ് തൊഴിലാളികള്‍ക്ക് കാറിന്റെ താക്കോല്‍ ദാനം നല്‍കിയത്.

രണ്ടുവര്‍ഷങ്ങള്‍ക്ക്  മുന്‍പ് ശതകോടിശ്വരനായ ഈ വ്യാപാരി തൊഴിലാളികള്‍ക്ക് ദീപാവലി ബോണസ്സായി നാന്നൂറ് ഫ്‌ലാറ്റുകളും തൊഴിലാളികള്‍ക്ക് സമ്മാനമായി നല്‍കിയിരുന്നു. ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച 1716 തൊഴിലാളികള്‍ക്ക് വീടാണ് സമ്മാനമായി നല്‍കുന്നത്.


2015ലും സാവ്ജി ധോലാകിയ 491 കാറുകളും 200 ഫ്‌ലാറ്റുകളും തൊഴിലാളികള്‍ക്ക് ദീപാവലി ബോണാസ്സായി നല്‍കിയിരുന്നു. ഇതിനായി കമ്പനി അന്ന് അന്‍പത് കോടി രൂപയാണ്  ചെലവാക്കിയത്. 5500 തൊഴിലാളികളുള്ള ഹരേ കൃഷ്ണ എക്‌സ്‌പോര്‍ട്ടേഴ്‌സിന്റെ വാര്‍ഷിക വരുമാനം ആറായിരം കോടി രൂപയാണ്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി