ദേശീയം

ഒരു വയസുകാരിയെ അമ്മാവന്‍ ബലാത്സംഗം ചെയ്തു; കുടുംബത്തെ വിവരമറിയിച്ചത് നാലു വയസുകാരിയായ സഹോദരി 

സമകാലിക മലയാളം ഡെസ്ക്

ഇന്‍ഡോര്‍: ഒരു വയസുകാരിയായ പെണ്‍കുട്ടിയെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ വച്ച് അമ്മാവന്‍ ബലാത്സംഗം ചെയ്തു. മധ്യപ്രദേശിലെ സുതാര്‍ ഗല്ലിയിലാണ് സംഭവം. നാലു വയസുകാരിയായ സഹോദരിയാണ് മാതാപിതാക്കളെ വിവരമറിയിച്ചത്.

സംഭവമറിഞ്ഞ് ഓടിയെത്തിയപ്പോള്‍ ഇളയമകള്‍ അബോധാവസ്ഥയില്‍ കിടക്കുന്നതാണ് മാതാപിതാക്കള്‍ കണ്ടത്. കുറച്ച് ദൂരെയായി കുട്ടിയുടെ വസ്ത്രങ്ങള്‍ മാറ്റിയിട്ടിരുന്നതായും മകളുടെ സ്വകാര്യഭാഗങ്ങളില്‍ രക്തം കണ്ടതായും മാതാപിതാക്കള്‍ പറഞ്ഞു.

അമ്മാവനാണ് ഉറങ്ങുന്നതിനിടയില്‍ തങ്ങളെ ഇരുവരെയും താഴേക്ക് കൂട്ടികൊണ്ടുവന്നതെന്ന് മൂത്ത കുട്ടി പൊലീസിനോട് പറഞ്ഞു. ഇയാള്‍ ആദ്യം മൂത്ത കുട്ടിയുടെ വസ്ത്രം മാറ്റാന്‍ ശ്രമിച്ചെന്നും എന്നാല്‍ കുട്ടി ഓടി രക്ഷപെടാന്‍ ശ്രമിച്ചതോടെ ഇളയ കുട്ടിയെ ആക്രമിക്കുകയായിരുന്നെന്നും മാതാപിതാക്കള്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ ബന്ധുക്കളായ നാല് യുവാക്കളെ പൊലീസ് ചോദ്യം ചെയ്തു. ഐപിസി376, 366 വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചശേഷം പ്രതിയെ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന് കെജരിവാളിനെ അറസ്റ്റ് ചെയ്തു? ഇഡിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഒരുമരണം കൂടി സ്ഥിരീകരിച്ചു

''ഇവിടം നിറയെ കാടല്ലേ, കാട്ടില്‍ നിറയെ ജിറാഫല്ലേ. വഴിയില്‍ നിറയെ കടയല്ലേ? ഹക്കുണ മത്താത്ത''

രം​ഗണ്ണന്റെയും പിള്ളരുടെയും 'അർമ്മാദം'; ആവേശത്തിലെ പുതിയ വിഡിയോ ​ഗാനം പുറത്ത്