ദേശീയം

കേരള പുനര്‍നിര്‍മ്മാണത്തിന് സഹായം വേണം: അവസാനം നെതര്‍ലന്‍ഡ്‌സിനോട് അഭ്യര്‍ത്ഥനയുമായി കേന്ദ്രം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ച കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് കേന്ദ്രസര്‍ക്കാര്‍ നെതര്‍ലന്‍ഡ്‌സിനോട് സഹായമഭ്യര്‍ത്ഥിച്ചു. സാങ്കേതിക സഹായമാണ് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ഇന്ത്യന്‍ അംബാസിഡര്‍ വേണു രാജാമണിയാണ് സഹായമഭ്യര്‍ത്ഥിച്ച് കത്തയച്ചത്. സഹായം അഭ്യര്‍ത്ഥിക്കാന്‍ വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കിയിരുന്നു. സാവകാശം വേണമെന്നാണ് നെതലന്‍ഡ്‌സ് നല്‍കിയിരിക്കുന്ന മറുപടി. 

കേരള പുനര്‍നിര്‍മ്മാണത്തിനായി വിദേശസഹായം ആവശ്യമില്ല എന്ന നിലപാടിലായിരുന്നു കേന്ദ്രം. ധനസഹായം നല്‍കാമെന്നുള്ള വിവിധ രാജ്യങ്ങളുടെ വാഗ്ദാനം കേന്ദ്രസര്‍ക്കാര്‍ നിരസിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

മുംബൈയിലേക്കെന്ന് പറഞ്ഞിറങ്ങി; സീരിയല്‍ നടനെ കാണാതായതായി പരാതി; കേസെടുത്തു

400 കടന്ന് കോഹ്‌ലിയുടെ മുന്നേറ്റം

വോട്ടെടുപ്പ് വൈകിയത് കൃത്യത ഉറുപ്പുവരുത്താനുള്ള ഉദ്യോഗസ്ഥ ജാഗ്രത മൂലം; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

'എന്നെ എമിലി എന്ന് വിളിക്കൂ'; യഥാര്‍ത്ഥ പേരിനോടുള്ള ഇഷ്ടം പറഞ്ഞ് എമ്മ സ്റ്റോണ്‍