ദേശീയം

ട്രെയിനല്‍പ്പം വൈകിക്കോട്ടെ, യാത്രക്കാരുടെ സുരക്ഷയാണ് പ്രധാനമെന്ന് റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ട്രെയിനുകള്‍ വൈകിയോടുന്നത് കാര്യമാക്കേണ്ടെന്ന് റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് റെയില്‍വേ പ്രാധാന്യം നല്‍കുന്നത്. ലക്ഷ്യസ്ഥാനത്തെത്തുകയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ 85 ശതമാനം ട്രെയിനുകളും കൃത്യസമയം പാലിക്കുന്നുണ്ടെന്നും മനഃപൂര്‍വ്വം റെയില്‍വേ ജനങ്ങളെ വൈകിപ്പിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തീവണ്ടി പാളം തെറ്റിയതിനെ തുടര്‍ന്നാണ് മുന്‍പത്തെ റെയില്‍വേ മന്ത്രിക്ക് സ്ഥാനമൊഴിയേണ്ടി വന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
 
കൃത്യസമയം പാലിക്കാന്‍ മാത്രം ശ്രദ്ധിച്ചാല്‍ അപകടങ്ങള്‍ വര്‍ധിക്കുമെന്നും ലക്ഷംകോടി രൂപ ചിലവിട്ടാണ് നിലവില്‍ റെയില്‍വേ അറ്റകുറ്റപ്പണികള്‍ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ട്രാഫിക്ക് ബ്ലോക്ക് നടപ്പാക്കി കൃത്യമായി അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കുകയാണ് ഇപ്പോള്‍ ചെയ്തുവരുന്നത്. ഇപ്പോള്‍ ബുദ്ധിമുട്ടുണ്ടാകുമെങ്കിലും സുരക്ഷ വര്‍ധിപ്പിക്കുന്നതും ഭാവിയിലേക്ക് കൂടി ഗുണം ചെയ്യുന്ന തീരുമാനമാണിതെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്