ദേശീയം

കാമുകിയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ മോഷണം, ടാക്‌സി ഡ്രൈവറെ കൊള്ളയടിച്ച് പണം കവര്‍ന്നു; യുവാവും സുഹൃത്തുക്കളും അറസ്റ്റില്‍  

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കാമുകിയുടെ പിറന്നാള്‍ ആഘോഷിക്കാനുള്ള പണം കണ്ടെത്താന്‍ ടാക്‌സി ഡ്രൈവറെ കൊള്ളയടിച്ച യുവാവും സുഹൃത്തുക്കളും അറസ്റ്റില്‍. ദ്വാരക ജില്ലയിലെ ബിന്ദാപ്പൂര്‍ പ്രവിശ്യയില്‍ നിന്നാണ് മൂന്ന് പേരടങ്ങിയ സംഘം അറസ്റ്റിലായത്. ടാക്‌സി ഡ്രൈവറെ തോക്കിന്‍മുനയില്‍ നിര്‍ത്തിയാണ് കവര്‍ച്ച നടത്തിയത്. 

മാര്‍ച്ച് 30-ാം തിയതി പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. പിറ്റേന്ന് രാവിലെ ടാക്‌സി ഡ്രൈവര്‍ പൊലീസ് പരാതിപ്പെട്ടു. പ്രതികള്‍ ബിന്ദാപ്പൂര്‍ പ്രദേശത്ത് ഉണ്ടെന്ന് വിവരം ലഭിച്ചയുടന്‍ പൊലീസ് മൂവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഗുര്‍പ്രീത് സിങ് (19), ആകാശ് (22), ജസ്‌വീര്‍ (24) എന്നിവരാണ് അറസ്റ്റിലായത്.

കാര്‍ മോഷ്ടിക്കാനായിരുന്നു ഇവരുടെ പദ്ധതിയെന്നും എന്നാല്‍ ഇതിനായി കരുതിയിരുന്ന വ്യാജ താക്കോല്‍ പ്രവര്‍ത്തിക്കാതെവന്നപ്പോള്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. ഡ്രൈവറുടെ ബ്ലൂടൂത്ത് സ്പീക്കര്‍, മൊബൈല്‍ ഫോണ്‍, പേഴ്‌സ് എന്നിവയുമായി സംഘം കടന്നുകളഞ്ഞു. ഡ്രൈവറുടെ പക്കലുണ്ടായിരുന്ന 3000രൂപയും ഇവര്‍ എടുത്തു.   

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി