ദേശീയം

ചികിത്സയ്ക്കായി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തി; അസുഖം മാറ്റാന്‍ പെണ്‍കുട്ടിയില്‍ പ്രയോഗിച്ചത് ദുര്‍മന്ത്രവാദം

സമകാലിക മലയാളം ഡെസ്ക്

പുരി; ചികിത്സക്കായി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ രോഗം മാറ്റാന്‍ ദുര്‍മന്ത്രവാദം പരീക്ഷിച്ചു. ഒഡിഷയിലെ പുരിയില്‍ ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിക്കുള്ളിലാണ് ദുര്‍മന്ത്രവാദം നടത്തിയത്. ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയ പ്രദേശത്തെ മന്ത്രവാദിയാണ് ദുര്‍മന്ത്രവാദത്തിന് നേതത്വം നല്‍കിയത്. 

മാനസിക നിലയില്‍ പ്രശ്‌നങ്ങള്‍ കാണിച്ചതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനിടെ ചികിത്സയില്‍ കഴിയുന്ന മന്ത്രവാദിയെ കുട്ടിയുടെ വീട്ടുകാര്‍ കണ്ടുമുട്ടുകയായിരുന്നു. തുടര്‍ന്നാണ് മന്ത്രവാദി ആശുപത്രിയുടെ ഉള്ളില്‍ വെച്ചുതന്നെ പരീക്ഷണം നടത്തിയത്. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്ക് പങ്കില്ലെന്നും ഡോക്ടര്‍മാര്‍ അറിഞ്ഞിരുന്നില്ലെന്നുമാണ് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. രാമചന്ദ്ര റൗത്ത് അറിയിച്ചു. എന്നാല്‍ ഡോക്ടറുടെ സാന്നിധ്യത്തിലായിരുന്നു ദുര്‍മന്ത്രവാദം നടന്നത് എന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം

ലഖ്‌നൗവിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ ജയം; രാജസ്ഥാനെ പിന്നിലാക്കി ഒന്നാമത്

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്