ദേശീയം

ബിജെപിക്ക് എതിരെ പ്രചാരണം; കോണ്‍ഗ്രസ് ഐടി സെല്ലുമായി ബന്ധപ്പെട്ട 687 പേജുകള്‍ ഫെയ്‌സ്ബുക്ക് നീക്കി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ഐടി സെല്ലുമായി ബന്ധപ്പെട്ട 687 പേജുകളും അക്കൗണ്ടുകളും നീക്കിയതായി ഫെയ്‌സ്ബുക്ക്. ആധികാരികമല്ലാത്ത അക്കൗണ്ടുകളും പേജുകളും ആണെന്ന് നേരത്തെ തന്നെ തങ്ങളുടെ ആട്ടോമേറ്റഡ് സിസ്റ്റം കണ്ടെത്തിയവയാണ് നീക്കിയതെന്ന് ഫെയ്‌സ്ബുക്ക് പറയുന്നു. 

തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് കോണ്‍ഗ്രസുമായി ബന്ധപ്പെട്ട പേജുകള്‍ ഫെയ്‌സ്ബുക്ക് നീക്കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും എതിരെ പ്രചാരണം നടത്താന്‍ ഉപയോഗിച്ചിരുന്ന വ്യാജ അക്കൗണ്ടുകളാണ് പൂട്ടിയതെന്ന് ഫെയ്‌സ്ബുക്ക് വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സിയായ റോയ്‌ട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി