ദേശീയം

യോഗിയുടെ റാലി; മുദ്രാവാക്യം വിളികളുമായി മുന്‍പന്തിയില്‍ ദാദ്രി ആള്‍ക്കൂട്ടക്കൊല പ്രതിയും (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ ദാദ്രി ആള്‍കൂട്ടക്കൊലപാതകത്തിലെ പ്രതിയും മുദ്രാവാക്യം വിളികളുമായി മുന്‍പന്തിയില്‍. പശുക്കടത്തിന്റെ പേരില്‍ 55കാരനായ മുഹമ്മദ് അഖ്‌ലാഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി വിശാല്‍ റാണയാണ് യോഗിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ മുന്‍പന്തിയില്‍ നിന്നത്. 

2015ലാണ് വിവാദമായ ആള്‍ക്കൂട്ട കൊലപാതകം അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് വിശാല്‍ റാണയടക്കമുള്ളവര്‍ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയാണ് വിശാല്‍ റാണ ഗ്രെയ്റ്റര്‍ നോയ്ഡയിലെ ബിസാര ഗ്രാമത്തില്‍ നടന്ന റാലിയില്‍ പങ്കെടുത്തത്. ഗൗതം ബുദ്ധ നഗറില്‍ മത്സരിക്കുന്ന സിറ്റിങ് എംപിയും കേന്ദ്ര മന്ത്രിയുമായ മഹേഷ് ശര്‍മയുടെ തെരഞ്ഞെടുപ്പ് റാലിയാണ് ബിസാരയില്‍ നടന്നത്. 

ബിജെപിയുടെ പ്രാദേശിക നേതാവായ സഞ്ജയ് റാണയുടെ മകനാണ് വിശാല്‍. കേസില്‍ പിന്നീട് പ്രതി ചേര്‍ക്കപ്പെട്ട പുനീത് എന്നയാളും റാലിയിലുണ്ടായിരുന്നു. തങ്ങള്‍ റാലിയില്‍ പങ്കെടുത്തതായും ബിജെപിയെ പിന്തുണയ്ക്കുന്നതായും വിശാല്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു

ഉഷ്ണതരംഗ മുന്നറിയിപ്പ്; സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി

ബംഗ്ലാദേശിനു മുന്നില്‍ 146 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍