ദേശീയം

ആര്‍എസ്എസ് ആസ്ഥാനത്തിന്റെ സുരക്ഷ പിന്‍വലിച്ചതിനെതിരെ  ദിഗ്‌വിജയ് സിങ്

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: ആര്‍എസ്ആസ് ആസ്ഥാനത്തിന്റെ സുരക്ഷ പിന്‍വലിച്ച കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നടപടിയ്‌ക്കെതിരെ മധ്യപ്രദേശിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ദിഗ് വിജയ് സിങ് രംഗത്ത്. എത്രയും പെട്ടെന്ന് ആസ്ഥാനത്തിന് സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്നു ദിഗ്  വിജയ്‌സിങ് മുഖ്യമന്ത്രി കമല്‍നാഥിനോട് ആവശ്യപ്പെട്ടു.

ആര്‍എസ്എസ് ആസ്ഥാനത്തിന്റെ സുരക്ഷ പിന്‍വലിച്ച നടപടി നീതിയുക്തമല്ല. അതുകൊണ്ട് എത്രയും വേഗത്തില്‍ ആവശ്യമായ നടപടികള്‍ കൈക്കൊണ്ട് സുരക്ഷ പുനസ്ഥാപിക്കണമെന്ന് അദ്ദേഹം മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. ഇന്നലെ രാത്രിയാണ് ആര്‍എസ്എസ് ആസ്ഥാനത്തിനുള്ള സുരക്ഷ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനെതിരെ ആര്‍എസ്എസ് ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

ഭോപ്പാല്‍ ലോക്‌സഭാ മണ്ഡലത്തില്‍ ദിഗ്‌വിജയ് സിങാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.  മൂന്ന് പതിറ്റാണ്ടായി ബിജെപിയുടെ കുത്തക മണ്ഡലമാണ് ഭോപ്പാല്‍.  സുരക്ഷയൊരുക്കണമെന്ന കോണ്‍ഗ്രസ് നേതാവിന്റെ ആവശ്യത്തിന് പിന്നാല്‍ ഭോപ്പാല്‍ മണ്ഡലത്തില്‍ തോല്‍ക്കുമെന്ന ഭയത്തിന്റെ ഭാഗമാണെന്ന് ബിജെപി വക്താവ് ലോകേന്ദ്ര പരാശര്‍ പറഞ്ഞു. ആര്‍എസ്എസിന്റെ രാജ്യത്തെ പ്രധാന ആസ്ഥാനമാണ് ഭോപ്പാലിലെ ഓഫീസ്. സംഘടനയുടെ സുപ്രധാനമായ യോഗങ്ങളെല്ലാം ഇവിടെയാണ് നടക്കാറുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു