ദേശീയം

പോകല്ലേ, മുഖ്യമന്ത്രി പ്രസംഗിക്കാന്‍ വരുന്നുണ്ട്; ആളെ കൂട്ടാന്‍ മനുഷ്യ ചങ്ങല തീര്‍ത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ , വൈറലായി വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ശിവഗംഗ:  തെരഞ്ഞെടുപ്പ് യോഗത്തിനെത്തിയ ആളുകള്‍ ഇടയ്ക്കിറങ്ങിപ്പോകുന്നത് തടയാന്‍ മനുഷ്യച്ചങ്ങലയുമായി അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍. തമിഴ്‌നാട് മുഖ്യമന്ത്രി പളനിസ്വാമിയുടെ പ്രസംഗം കേള്‍ക്കുന്നതിനായിരുന്നു പ്രവര്‍ത്തകര്‍ ആളുകളെ ബലമായി പിടിച്ചു വച്ചത്. 

ശിവഗംഗ മണ്ഡലത്തിലെ മാനാമധുരയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ പങ്കെടുക്കാനെത്തിയവര്‍ പൊരി വെയിലടിച്ചിട്ടോ, സ്ഥാനാര്‍ത്ഥിയുടെ മടുപ്പിക്കുന്ന പ്രസംഗം കൊണ്ടോ മെല്ലെ സ്ഥലം വിടാനൊരുങ്ങി. ഓരോരുത്തരായി കൊഴിഞ്ഞു പോകുന്നത് കണ്ട് അപകടം മണത്ത പാര്‍ട്ടി പ്രവര്‍ത്തകര്‍ പിന്നെ ഒന്നും നോക്കിയില്ല. മനുഷ്യച്ചങ്ങല തീര്‍ത്ത് ആളുകളെ തടയാന്‍ തുടങ്ങി. സ്ത്രീകളെയും പുരുഷന്‍മാരെയും തടഞ്ഞ് നിര്‍ത്തുന്നതിനായി നിമിഷങ്ങള്‍ക്കകം വെള്ള മുണ്ടും ഷര്‍ട്ടും വേഷ്ടിയുമണിഞ്ഞ പ്രവര്‍ത്തകര്‍ വെയിലത്ത് കൈകോര്‍ത്തങ്ങ് നില്‍പ്പുറപ്പിക്കുകയായിരുന്നു.
സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ അപ്ലോഡ് ചെയ്ത
വിഡിയോയാണ് ട്വിറ്ററില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

അണ്ണാ ഡിഎംകെയുടെ സിറ്റിങ് സീറ്റാണ് ശിവഗംഗ. പക്ഷേ ബിജെപിയുമായി സഖ്യമുണ്ടാക്കിയതോടെ അണ്ണാഡിഎംകെയ്ക്ക് സീറ്റ് കൈമാറേണ്ടി വന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി