ദേശീയം

തൊ​ഗാഡിയയുടെ പാർട്ടി 100 സീറ്റുകളിൽ മത്സരിക്കും

സമകാലിക മലയാളം ഡെസ്ക്

ഗാന്ധിനഗര്‍: വിശ്വഹിന്ദു പരിഷത്ത് മുന്‍ അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയ രൂപവത്കരിച്ച പുതിയ പാര്‍ട്ടിയായ ഹിന്ദുസ്ഥാന്‍ നിര്‍മാണ്‍ ദള്‍ (എച്എന്‍ഡി) ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 100 സീറ്റുകളില്‍ മത്സരിക്കും. ഗുജറാത്തില്‍ 11 സീറ്റുകളിലാണ് പാര്‍ട്ടി മത്സരിക്കുന്നത്. 

തൊഗാഡിയയുടെ പാര്‍ട്ടി ഗുജറാത്തിലടക്കം മത്സരിക്കാനിറങ്ങുന്നത് ബിജെപിക്ക് കനത്ത തിരിച്ചടിയാകുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. നരേന്ദ്ര മോദിയുടെ പാര്‍ട്ടിയിലെ ഏകാധിപത്യം ഇഷ്ടപ്പെടാത്ത നിരവധി ബിജെപി പ്രവര്‍ത്തകര്‍ തന്റെ പാര്‍ട്ടിയില്‍ ചേരുമെന്ന് തൊഗാഡിയ അവകശപ്പെടുന്നു. 

കാര്‍ഷികോത്പന്നങ്ങള്‍ക്ക് ഉചിതമായ വില, കാര്‍ഷിക വായ്പ എഴുതിത്തള്ളും, ഓര്‍ഡിനന്‍സ് ഇറക്കി അയോധ്യയില്‍ രാമക്ഷേത്രം പണിയുമെന്നും വാഗ്ദാനം ചെയ്താണ് പാര്‍ട്ടി മത്സരിക്കാനിറങ്ങുന്നത്. സാമ്പത്തിക ഉന്നമനത്തിനും സാമൂഹിക നീതിക്കുമായി പാര്‍ട്ടി ശക്തമായി പോരാടുമെന്നും തൊഗാഡിയ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ