ദേശീയം

'അരുണാചല്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ നിന്നും കോടികള്‍ പിടിച്ചെടുത്തു', വോട്ടിന് കോഴയെന്ന് ആരോപണം, വീഡിയോ പുറത്തുവിട്ട് കോണ്‍ഗ്രസ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ബിജെപി നേതാവും അരുണാചല്‍പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവിന്റെ വാഹനവ്യൂഹത്തില്‍ നിന്നും കോടിക്കണക്കിന് രൂപ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തുവെന്ന് കോണ്‍ഗ്രസ്. 1.80 കോടി രൂപയാണ് പിടിച്ചെടുത്തതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആരോപിച്ചു. 

മുഖ്യമന്ത്രി പേമ ഖണ്ഡു, ഉപമുഖ്യമന്ത്രി ചൗന മേയ്ന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് താപിര്‍ ഗാവോ എന്നിവരുടെ കോണ്‍വോയ് വാഹനത്തില്‍ നിന്നാണ് കോടികള്‍ പിടിച്ചെടുത്തത്. പ്രധാനമന്ത്രിയുടെ രാലിയില്‍ വിതരണം ചെയ്യാനായി കൊണ്ടുപോയ പണമാണ് ഇതെന്നും സുര്‍ജേവാല ആരോപിച്ചു. 

വാഹനവ്യൂഹത്തില്‍ നിന്നും പണം പിടികൂടിയതിന്റെ വീഡിയോയും കോണ്‍ഗ്രസ് പുറത്തുവിട്ടിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം