ദേശീയം

ഗൗരവമൊക്കെ സ്റ്റേഷനിൽ , വേദിയിൽ ആടിത്തിമിർത്ത് വനിതാ പൊലീസുകാർ, വീഡിയോ വൈറൽ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: പൊലീസുകാർ പൊതുവെ ​ഗൗരവക്കാരാണെന്നാണ് നമ്മുടെ ധാരണ. എന്നാൽ യൂണിഫോം ഇട്ടു എന്നതുകൊണ്ട് തങ്ങൾ എപ്പോഴും ​ഗൗരവം നടിച്ച് നടക്കുന്നവരല്ലെന്ന് തെളിയിക്കുകയാണ് ഒരുപറ്റം വനിതാ പൊലീസുകാർ. മാര്‍ച്ച് 30 ന് നടന്ന സുനോ സഹേലി എന്ന പരിപാടിയില്‍ വനിതാ പൊലീസ് സംഘത്തിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ നൃത്തത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.  ഓള്‍ വിമന്‍ സമ്പര്‍ക്ക് സഭയാണ്  സുനോ സഹേലി സംഘടിപ്പിച്ചത്. 

പ്രശസ്തമായ "തേരി ആഖിയ കാ യോ കാജല്‍" എന്ന ഹരിയാന്‍വി ഡാന്‍സ് നമ്പറിനാണ് പൊലീസുകാരികൾ ചുവടു വെച്ചത്. പാട്ട് തുടങ്ങിയ ഉടനെ തന്നെ നാലു വനിതാപോലീസുകാര്‍ വേദിയില്‍ കയറി ഡാന്‍സ് ആരംഭിക്കുകയായിരുന്നു. ഐപിഎസ് ഓഫീസര്‍ ബനീറ്റ് മേരി ജെയ്കറിനേയും നിര്‍ബന്ധിച്ച് വേദിയിലെത്തിച്ചു. തുടർന്ന് അരങ്ങേറിയത് പൊടിപൂരമായിരുന്നു.

നടിയും നര്‍ത്തകിയുമായ സപ്‌ന ചൗധരിയുടെ തേരി ആഖിയ കാ യോ കാജലിന്റെ നൃത്തം 2018 ല്‍ ഗൂഗിളില്‍ ആരാധകര്‍ ഏറ്റവും തിരഞ്ഞ വീഡിയോയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

ശ്രമിച്ചു, പക്ഷേ വീണു! ത്രില്ലറില്‍ ഡല്‍ഹിയോട് തോറ്റ് മുംബൈ

കെജരിവാളിന്‍റെ അഭാവം നികത്താന്‍ സുനിത; ഈസ്റ്റ് ഡല്‍ഹിയിൽ എഎപിയുടെ വന്‍ റോഡ് ഷോ

നക്‌സല്‍ നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു

മേയ് ഒന്ന് മുതൽ വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല; സമയക്രമത്തിൽ മാറ്റം