ദേശീയം

ഇതാ ഞാന്‍ കണ്ട ഏറ്റവും ധീരനായ മനുഷ്യന്‍, കാത്തുകൊള്ളുക; വയനാടിനോട് പ്രിയങ്ക

സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ:  തന്റെ അറിവിലെ ഏറ്റവും ധീരനായ മനുഷ്യനാണ് രാഹുല്‍ ഗാന്ധിയെന്ന് സഹോദരി പ്രിയങ്ക. വയനാട്ടില്‍ രാഹുല്‍ നാമനിര്‍ദേശപത്രിക നല്‍കിയതിനു പിന്നാലെ ചെയ്ത ട്വീറ്റിലാണ് പ്രിയങ്കയുടെ വിശേഷണം.

''എന്റെ സഹോദരന്‍, ശരിയായ സുഹൃത്ത്, ഒരളവുവരെ ഞാന്‍ കണ്ട ഏറ്റവും ധീരനായ മനുഷ്യന്‍. അദ്ദേഹത്തെ കാത്തുകൊള്‍ക. അദ്ദേഹം നിങ്ങളെ ഒരിക്കലും കൈവിടില്ല'' - പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. രാഹുല്‍ നാമനിര്‍ദേശ പത്രിക നല്‍കുന്ന ചിത്രവും പ്രിയങ്ക പങ്കുവച്ചിട്ടുണ്ട്. 

രാവിലെ പതിനൊന്നിനാണ് വയനാട് ലോക്‌സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. വരണാധികാരിയായ ജില്ലാ കളക്ടര്‍ മുമ്പാകെയാണ് നാമനിര്‍ദേശ പത്രിക നല്‍കിയത്.സഹോദരി പ്രിയങ്ക ഗാന്ധി, കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവര്‍ രാഹുലിനൊപ്പം പത്രിക സമര്‍പ്പണ സമയത്ത് സന്നിഹിതരായിരുന്നു. അമേഠിക്ക് പുറമെ, രണ്ടാമത്തെ മണ്ഡലമായാണ് വയനാടിനെ രാഹുല്‍ഗാന്ധി തെരഞ്ഞെടുത്തത്.

ഇന്നലെ രാത്രി കോഴിക്കോടെത്തിയ രാഹുലും പ്രിയങ്കയും രാവിലെ 11.15 ഓടെയാണ് ഹെലികോപ്ടര്‍ മാര്‍ഗം കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂള്‍ മൈതാനത്തെത്തിയത്. തുടര്‍ന്ന് തുറന്ന ജീപ്പിലാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി കല്‍പ്പറ്റ കളക്ടറേറ്റിലെത്തിയത്.

തുറന്ന ജീപ്പില്‍ രാഹുല്‍ഗാന്ധി എത്തുന്നതിനെ സുരക്ഷാ ചുമതലയുള്ള എസ് പി ജി എതിര്‍ത്തിരുന്നു. എന്നാല്‍ രാവിലെ മുതല്‍ കാത്തുനില്‍ക്കുന്ന അണികളെ നിരാശപ്പെടുത്തരുതെന്ന നേതാക്കളുടെ അഭ്യര്‍ത്ഥന ചെവിക്കൊണ്ട രാഹുല്‍ഗാന്ധി തുറന്ന ജീപ്പില്‍ കളക്ടറേറ്റിലേക്ക് പോകുകയായിരുന്നു. അതിനിടെ വാഹനത്തില്‍ നിന്നും ഇറങ്ങി ആളുകളുടെ അടുത്തെത്തി ഷേക്ക് ഹാന്‍ഡ് കൊടുത്ത് പ്രവര്‍ത്തകരെ ആവേശഭരിതരാക്കുകയും രാഹുല്‍ ചെയ്തിരുന്നു. രാഹുല്‍ ജനങ്ങളുടെ അടുത്തേക്ക് എത്തിയതോടെ സുരക്ഷ ഒരുക്കാന്‍ പൊലീസും ബുദ്ധിമുട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''

ബസ് ഓടിച്ചത് യദു തന്നെ; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് റോഷ്ന

ദിവസേന 40 ടെസ്റ്റുകള്‍, പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാന്‍ സമയം അനുവദിച്ചു, ഉത്തരവിറക്കി ഗതാഗതവകുപ്പ്

ഡല്‍ഹി ജുഡീഷ്യല്‍ സര്‍വീസില്‍ 67% സ്ത്രീകള്‍ , 33 % പുരുഷന്‍മാര്‍; ഉന്നത ജുഡീഷ്യറി റിവേഴ്‌സിലും