ദേശീയം

രാഹുല്‍ഗാന്ധി അമേഠിയില്‍ ബുധനാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി സ്ഥിരം മണ്ഡലമായ യുപിയിലെ അമേഠിയില്‍ ബുധനാഴ്ച (ഏപ്രില്‍ 10) നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. 2004 മുതല്‍ രാഹുല്‍ സ്ഥിരമായി ജനവിധി തേടുന്ന മണ്ഡലമാണ് അമേഠി. കഴിഞ്ഞ തവണ ബിജെപിയുടെ സ്മൃതി ഇറാനിയെ ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് രാഹുല്‍ പരാജയപ്പെടുത്തിയത്. 

ഇത്തവണയും കേന്ദ്രമന്ത്രിയായ സ്മൃതി ഇറാനിയെ തന്നെയാണ് അമേഠിയില്‍ രാഹുലിനെതിരെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയിട്ടുള്ളത്. രാഹുല്‍ രണ്ടാമത്തെ മണ്ഡലമായി വയനാട്ടില്‍ കഴിഞ്ഞ ദിവസം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. 

യുപിഎ ചെയര്‍പേഴ്‌സണും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയുമായ സോണിയാഗാന്ധി വ്യാഴാഴ്ച റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. പ്രിയങ്ക ഗാന്ധിയും പത്രികാസമര്‍പ്പണ വേളയില്‍ സോണിയയെ അനുഗമിച്ചേക്കും. മുന്‍ കോണ്‍ഗ്രസ് നേതാവ് ദിനേശ് പ്രതാപ് സിംഗ് ആണ് സോണിയക്കെതിരെ ബിജെപി സ്ഥാനാര്‍ത്ഥി. മുന്‍ കോണ്‍ഗ്രസ് എംഎല്‍സിയായ ദിനേശ് പ്രതാപ് സിംഗ് കഴിഞ്ഞ വര്‍ഷമാണ് ബിജെപിയില്‍ ചേര്‍ന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി