ദേശീയം

ന്യൂനപക്ഷമുള്ളിടത്തേക്ക് രാഹുല്‍ ഒളിച്ചോടി; റാലിയില്‍ കോണ്‍ഗ്രസിന്റെ പതാകകള്‍ കണ്ടില്ല;വര്‍ഗീയ കാര്‍ഡുമായി വീണ്ടും മോദി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വയനാട്ടില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥിയും എഐസിസി അധ്യക്ഷനുമായ രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അമേഠിയിലെ തോല്‍വി മുന്നില്‍ കണ്ടാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്ക് മേധാവിത്വമുള്ള മണ്ഡലത്തിലാണ് രാഹുല്‍ മത്സരിക്കുന്നതെന്നും വയനാട്ടിലെ റാലിയില്‍ കോണ്‍ഗ്രസിന്റെ പതാകകള്‍ കണ്ടില്ലെന്നും മോദി പറഞ്ഞു. 

നേരത്തെ മഹാരാഷ്ട്രയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കുന്നതുമായി ബന്ധപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വര്‍ഗീയ പരാമര്‍ശങ്ങള്‍. ഹിന്ദുക്കളെ പേടിച്ചാണ് ഹിന്ദുക്കള്‍ ന്യൂനപക്ഷമുള്ള വയനാട്ടില്‍ പോയി രാഹുല്‍ മത്സരിക്കുന്നതെന്നതടക്കമുള്ള പരാമര്‍ശങ്ങളാണ് അദ്ദേഹം നടത്തിയത്. ഹിന്ദുക്കളെ അപമാനിക്കുന്നവരാണ് കോണ്‍ഗ്രസ് നേതാക്കള്‍. സമാധാനപ്രിയരായ ഹിന്ദുക്കളെ കോണ്‍ഗ്രസ് ഭീകരര്‍ ആയാണ് കാണുന്നതെന്നും മോദി പറഞ്ഞു. ഹിന്ദുക്കള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ കോണ്‍ഗ്രസിന് ഭയമാണെന്നും മോദി ആരോപിച്ചു.

ദളിതുകളും പിന്നാക്ക വിഭാഗങ്ങളുമടക്കം വയനാട്ടിലെ 50 ശതമാനത്തോളം ജനങ്ങളും ഹിന്ദുമത വിശ്വാസികളാണ്. 28 ശതമാനം മുസ്ലിങ്ങളും 21 ശതമാനത്തോളം ക്രിസ്ത്യാനികളുമാണ് അവിടെയുള്ളതെന്നും മോദി മനസ്സിലാക്കണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ വിശദീകരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

മഴയ്ക്ക് സാധ്യത; യുഎഇയില്‍ വിവിധ ഇടങ്ങളില്‍ യെല്ലോ അലര്‍ട്ട്, ജാഗ്രത നിര്‍ദേശം

വിതയ്‌ക്കേണ്ട, കൊയ്യേണ്ട, കളപ്പുരകള്‍ നിറയ്‌ക്കേണ്ട; നീന്തടാ, നീന്ത്

'ബാലാക്കോട്ട് ആക്രമണം ലോകത്തെ അറിയിക്കുന്നതിന് മുമ്പ് പാകിസ്ഥാനെ അറിയിച്ചു; നിരപരാധികളെ കൊല്ലാന്‍ ശ്രമിക്കുന്നവരെ മടയില്‍ കയറി കൊല്ലും'

ബില്ലടച്ചില്ല, കൊച്ചി കോര്‍പ്പറേഷന്‍ മേഖലാ ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി