ദേശീയം

അംഗീകാരമില്ലാത്ത സ്‌കൂളിലെ വിദ്യാര്‍ത്ഥിക്ക് സര്‍ക്കാര്‍ സ്‌കൂളില്‍ ചേരാന്‍ ടിസി വേണ്ട; പ്രവേശനപരീക്ഷ എഴുതണം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: സര്‍ക്കാര്‍ അംഗീകാരമില്ലാത്ത സ്‌കൂളുകളിലെ (സിലബസ് സ്‌കൂളുകള്‍ ഉള്‍പ്പെടെ) വിദ്യാര്‍ത്ഥികള്‍ക്ക് പൊതുവിദ്യാലയങ്ങളില്‍ ചേരണമെങ്കില്‍ ടിസി (വിടുതല്‍ സര്‍ട്ടിഫിക്കറ്റ്) വേണ്ട. ബന്ധപ്പെട്ട ക്ലാസില്‍ പഠിക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന പ്രായമുണ്ടെങ്കില്‍ കുട്ടിക്ക് പ്രവേശനം ലഭിക്കും. അതേസമയം രണ്ട് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലേക്ക് പ്രവേശന പരീക്ഷ നിര്‍ബന്ധമാണ്.

അണ്‍ എയ്ഡഡ് സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ പഠിച്ച് വന്ന കുട്ടിക്ക് സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയത്തില്‍ അടുത്ത വര്‍ഷം മുതല്‍ രണ്ടാം ക്ലാസില്‍ ചേര്‍ന്ന് പഠനം തുടരാം. മറ്റ് ക്ലാസ്സുകാര്‍ക്ക് ഇതേരീതിയില്‍ തൊട്ടുമുകളിലേ ക്ലാസില്‍ ചേരാന്‍ തടസമില്ല. 

വാര്‍ഷിക പീക്ഷ ജയിച്ചിരിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും ഉത്തരവില്‍ പറയുന്നു. അംഗീകാരമില്ലാത്ത സ്‌കൂളുകളിലെ കുട്ടികള്‍ക്ക് പൊതുവിദ്യാലയങ്ങളിലെ രണ്ടുമുതല്‍ 10 വരെ ക്ലാസുകളില്‍ ചേരാന്‍ അനുമതി നല്‍കി എല്ലാവര്‍ഷവും സര്‍ക്കാര്‍  ഉത്തരവിറക്കും. ഒരു വര്‍ഷത്തെ പ്രാബല്യത്തോടെയാണ് ഉത്തരവുണ്ടാകുന്നതെങ്കിലും എല്ലാ വര്‍ഷവും പുതുക്കാറുണ്ട്.

സര്‍ക്കാര്‍ അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ക്ക് ടിസി നല്‍കാന്‍ അധികാരമില്ല. ഇത് കുട്ടികളുടെ വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനത്തിന് തടസമാകുന്നതിനാലാണ് പൊതുവിദ്യാലയങ്ങളില്‍ ചേരാന്‍ ടിസി ആവശ്യമില്ലെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്