ദേശീയം

പുലര്‍ച്ചെ മൂന്ന് മണിക്ക് കമല്‍നാഥിന്റെ സഹായികളുടെ വീട്ടില്‍ റെയ്ഡ്; കള്ളപ്പണം പിടിക്കാനെന്ന് ആദായ നികുതി ഉദ്യോഗസ്ഥര്‍, പ്രതിഷേധം

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ അടുത്ത സഹായികളുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മുന്‍ പ്രൈവറ്റ് സെക്രട്ടറി പ്രവീണ്‍ കക്കാറിന്റെ ഇന്‍ഡോറിന്റെ വീട്ടിലും മുന്‍ ഉപദേശകന്‍ രാജേന്ദ്ര കുമാര്‍ മിഗ്ലാനിയുടെ ഡല്‍ഹിയിലെ വീട്ടിലുമാണ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. കള്ളപ്പണം സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. അനധികൃതമായി സൂക്ഷിച്ച ഒന്‍പത് കോടിയോളം രൂപ രണ്ടിടത്ത് നിന്നുമായി കണ്ടെത്തിയതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. 

15 ലധികം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് കക്കാറിന്റെ ഇന്‍ഡോറിലെ വീട്ടിലെത്തിയത്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വലിയ തോതില്‍ ഇരുവരും പണമിടപാട് നടത്തിയിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. 

കര്‍ണാടകയിലെ റെയ്ഡിന് പിന്നാലെയാണ് മധ്യപ്രദേശിലും ഡല്‍ഹിയിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുന്നത്. കര്‍ണാടകയില്‍ നടത്തിയ റെയ്ഡിനെതിരെ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയും കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു. മോദി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ രാഷ്ട്രീയ ലാഭങ്ങള്‍ക്കായി ഉപയോഗിക്കുകയാണെന്നും നേതാക്കള്‍ ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഷീല്‍ഡ് വാക്‌സിന്‍ പിന്‍വലിച്ച് ആസ്ട്രാസെനെക; വാണിജ്യ കാരണങ്ങളാലെന്ന് വിശദീകരണം

'അംപയര്‍ക്കു കണ്ണു കാണില്ലേ, സഞ്ജു ഔട്ടല്ല'; ഐപിഎല്‍ പേജില്‍ ആരാധകരുടെ പൊങ്കാല, വിവാദം

രണ്ടു മണ്ഡലങ്ങളില്‍ ജയം ഉറപ്പ്, മൂന്നിടത്തു കൂടി വിജയസാധ്യത; ബിജെപി വിലയിരുത്തല്‍

സ്വര്‍ണവില കുറഞ്ഞു; 53,000ല്‍ തന്നെ

ഓഹരി വ്യാപാര സമയം അഞ്ചുമണി വരെ നീട്ടൽ; നിർദേശം സെബി നിരസിച്ചു