ദേശീയം

പിഎം നരേന്ദ്രമോദി: സിനിമയുടെ റിലീസ് തടയണമെന്ന ഹര്‍ജി തള്ളി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പിഎം നരേന്ദ്രമോദി എന്ന സിനിമയുടെ റിലീസ് തടയണമെന്ന ഹര്‍ജി സുപ്രിം കോടതി തള്ളി. ചിത്രത്തിനു സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് പോലും ലഭിച്ചിട്ടില്ലെന്നും ഈ ഘട്ടത്തില്‍ ഇടപെടാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.

വിവേക് ഒബ്രോയ് നരേന്ദ്രമോദിയായി വേഷമിടുന്ന ചിത്രം തെരഞ്ഞെടുപ്പുകാലത്ത് റിലീസ് ചെയ്യാന്‍ അനുവദിക്കരുത് എന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്. ചിത്രത്തിനു സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് പോലും ലഭിച്ചിട്ടില്ല. ഈ ഘട്ടത്തില്‍ കോടതി ഇടപെടുന്നില്ല- കോടതി വ്യക്തമാക്കി.

ചിത്രം മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണോയെന്ന കാര്യത്തില്‍ തെരഞ്ഞെടുപ്പു കമ്മിഷനാണ് തീരുമാനമെടുക്കേണ്ടതെന്ന് കോടതി അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?