ദേശീയം

'മോദിക്ക് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കഴിവ്, സാധാരണ ജനങ്ങളുമായി ആശയവിനിമയം നടത്തുന്നു'; ഗുജ്ജാര്‍ സംവരണ പ്രക്ഷോഭ നേതാവ് ബിജെപിയില്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഗുജ്ജാര്‍ സംവരണ പ്രക്ഷോഭ നേതാവ് കിറോറി സിങ് ബന്‍സാല ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന്റെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശനം. കിറോറി സിങ് ബന്‍സാലയുടെ മകന്‍ വിജയ് ബന്‍സാലയും ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കുളള അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കഴിവുകളില്‍ ആകൃഷ്ടനായാണ് ബിജെപിയില്‍ ചേര്‍ന്നതെന്ന് കിറോറി സിങ് ബന്‍സാല പറഞ്ഞു. സാധാരണജനങ്ങളുമായി ആശയവിനിമയം നടത്തുന്ന മോദിയുടെ പ്രവര്‍ത്തന ശൈലിയാണ് തന്നെ ബിജെപിയോട് അടുപ്പിച്ചത്. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും മുഖ്യമന്ത്രിമാരുമായി അടുത്ത ബന്ധമാണ് തനിക്കുളളത്. ഇരുപാര്‍ട്ടികളുടെയും പ്രത്യയശാസ്ത്രം അടുത്തുനിന്ന് മനസ്സിലാക്കിയിട്ടുണ്ടെന്നും ബന്‍സാല പറഞ്ഞു. തുടര്‍ന്നാണ് ബിജെപി തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറയുന്നു. രാജസ്ഥാനിലെ 25 മണ്ഡലങ്ങളിലും ബിജെപി വിജയിക്കുമെന്ന്് പ്രകാശ് ജാവദേക്കര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍