ദേശീയം

മോദിയെ വിമർശിച്ചതിന് ജയിലിലടച്ച മാധ്യമപ്രവർത്തകനെ വിട്ടയച്ചു

സമകാലിക മലയാളം ഡെസ്ക്

ഇം​ഫാ​ൽ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ വി​മ​ര്‍​ശി​ച്ച​തി​ന്   ജ​യി​ലി​ല​ട​ച്ച മ​ണി​പ്പൂ​രി മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ കി​ഷോ​ര്‍​ച​ന്ദ്ര വാ​ങ്കേ​മി​നെ മോ​ചി​പ്പി​ച്ചു. ദേ​ശ സു​ര​ക്ഷാ നി​യ​മം ഉ​പ​യോ​ഗി​ച്ചാണ്  അദ്ദേഹത്തെ ജയിലിലടച്ചത്. ​നാ​ലു മാ​സ​ത്തെ ത​ട​വി​നൊ​ടു​വി​ലാ​ണ് ബു​ധ​നാ​ഴ്ച്ച ഉ​ച്ച​യോ​ടെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ മോ​ചി​പ്പി​ച്ച​ത്. മ​ണി​പ്പൂ​ർ ഹൈ​ക്കോ​ട​തി വാ​ങ്കേ​മി​ന്‍റെ ശി​ക്ഷ റ​ദ്ദാ​ക്കു​ക​യും ഉ​ട​ന​ടി മോ​ചി​പ്പി​ക്കാനും ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇതിന്റെ പപശ്ചാതലത്തിലാണ് മോചനം. 

ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​യി​രു​ന്നു 39 വ​യ​സു​കാ​ര​നാ​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ ജ​യി​ലി​ല​ട​ച്ച​ത്. മോ​ദി​യേ​യും മ​ണി​പ്പൂ​ർ മു​ഖ്യ​മ​ന്ത്രി എ​ൻ ബി​രെ​ൺ സിം​ഗി​നെ​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വി​മ​ർ​ശി​ച്ച​തി​നാ​യി​രു​ന്നു ന​ട​പ​ടി. ബി​രെ​ൺ സിം​ഗി​നെ മോ​ദി​യു​ടെ ക​ളി​പ്പാ​വ​യെ​ന്ന് ഫേ​സ്ബു​ക്ക് വി​ഡി​യോ​യി​ല്‍ വി​ളി​ച്ച​താ​ണ് ന​ട​പ​ടി​ക്കു കാ​ര​ണം. 

 സം​സ്ഥാ​ന​ത്തി​ന്‍റെ സു​ര​ക്ഷ​യ്ക്കും ക്ര​മ​സ​മാ​ധാ​ന​ത്തി​നും ഭം​ഗം വ​രു​ത്തു​ന്ന ന​ട​പ​ടി ഉ​ണ്ടാ​കാ​തി​രി​ക്കാ​നാണ് ദേ​ശ സു​ര​ക്ഷാ നി​യ​മ​പ്ര​കാ​രം ഇദ്ദേഹത്തെ അ​റ​സ്റ്റ് ചെയ്തത് എന്നായിരുന്നു സർക്കാർ വിശദീകരണം. ഒ​രു മാ​സ​ത്തെ ത​ട​വി​നു ശേ​ഷം ദേ​ശസു​ര​ക്ഷാ നി​യ​മ​പ്ര​കാ​ര​മു​ള്ള ഏ​റ്റ​വും കൂ​ടി​യ ശി​ക്ഷ​യാ​യ ഒ​രു വ​ര്‍​ഷ​ത്തെ ത​ട​വ് വാ​ങ്കേ​മി​നു വി​ധി​ച്ചു. ത​ട​വു​ശി​ക്ഷ​യ്ക്കെ​തി​രെ ഡി​സം​ബ​ർ 20ന് ​വാ​ങ്കേം കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

മഴയ്ക്ക് സാധ്യത; യുഎഇയില്‍ വിവിധ ഇടങ്ങളില്‍ യെല്ലോ അലര്‍ട്ട്, ജാഗ്രത നിര്‍ദേശം

വിതയ്‌ക്കേണ്ട, കൊയ്യേണ്ട, കളപ്പുരകള്‍ നിറയ്‌ക്കേണ്ട; നീന്തടാ, നീന്ത്

'ബാലാക്കോട്ട് ആക്രമണം ലോകത്തെ അറിയിക്കുന്നതിന് മുമ്പ് പാകിസ്ഥാനെ അറിയിച്ചു; നിരപരാധികളെ കൊല്ലാന്‍ ശ്രമിക്കുന്നവരെ മടയില്‍ കയറി കൊല്ലും'

ബില്ലടച്ചില്ല, കൊച്ചി കോര്‍പ്പറേഷന്‍ മേഖലാ ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി