ദേശീയം

വോട്ടെടുപ്പിനിടെ ഇലക്ട്രോണിക്ക് വോട്ടിങ് മെഷീന്‍ തറയിലെറിഞ്ഞ് നശിപ്പിച്ചു; സ്ഥാനാര്‍ത്ഥി അറസ്റ്റില്‍ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പിന് ഇന്ന് തുടക്കമായി. വോട്ടെടുപ്പ് നടക്കുന്നതിനിടെ ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ ജില്ലയിലെ ഗുണ്ടക്കലില്‍ ജന സേന സ്ഥാനാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. 

വോട്ടെടുപ്പ് നടക്കുന്നതിനിടെ ഇലക്ട്രോണിക്ക് വോട്ടിങ് മെഷീന്‍ തറയിലെറിഞ്ഞ് നശിപ്പിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ജന സേന പാര്‍ട്ടി സ്ഥാനാര്‍ത്ഥി മധുസൂദനന്‍ ഗുപ്തയാണ് അറസ്റ്റിലായത്. 

അന്ധ്രയിലെ 25 ലോക്‌സഭാ മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഗുണ്ടക്കല്‍ മണ്ഡലത്തിലെ പോളിങ് സ്‌റ്റേഷനില്‍ വച്ചാണ് മധുസൂദനന്‍ ഗുപ്ത വോട്ടിങ് മെഷീന്‍ തറയിലെറിഞ്ഞ് നശിപ്പിച്ചത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി