ദേശീയം

വോട്ടെടുപ്പിനിടെ സംഘര്‍ഷം ; ടിഡിപി പ്രവര്‍ത്തകര്‍ പോളിംഗ് ബൂത്ത് അടിച്ചു തകര്‍ത്തു, വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവിന് കുത്തേറ്റു

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ് : പൊതുതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനിടെ ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ സംഘര്‍ഷം. ടിഡിപി-വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. ടിഡിപി പ്രവര്‍ത്തകര്‍ പോളിംഗ് ബൂത്ത് അടിച്ചു തകര്‍ത്തു. 

വെസ്റ്റ് ഗോദാവരിയില്‍ സംഘര്‍ഷത്തില്‍ ഒരു വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന് കുത്തേറ്റു. പോളിംഗ് സ്‌റ്റേഷന് പുറത്തുവെച്ചുണ്ടായ സംഘര്‍ഷത്തില്‍ വൈഎസ് ആര്‍ കോണ്‍ഗ്രസ് നേതാവ് മട്ട രാജുവാണ് ആക്രമിക്കപ്പെട്ടത്.

ജനങ്ങളെ വോട്ടുചെയ്യാന്‍ ടിഡിപി പ്രവര്‍ത്തകര്‍ അനുവദിക്കുന്നില്ലെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് നേരത്തെ ആരോപണവുമായി രംഗത്തുവന്നിരുന്നു. രാവിലെ ജനസേന നേതാവ് വോട്ടിംഗ് യന്ത്രം തകര്‍ത്തതിന്റെ ദൃശ്യങ്ങല്‍ പുറത്തു വന്നിരുന്നു. 

അതേസമയം വൈഎസ്ആര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗന്‍മോഹന്‍ റെഡ്ഡി രാവിലെ കഡപ്പയില്‍ വോട്ട് രേഖപ്പെടുത്തി. ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു എന്ന ഉറച്ച വിശ്വാസമുണ്ടെന്ന് വോട്ട് ചെയ്തശേഷം ജഗന്‍മോഹന്‍ റെഡ്ഡി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി