ദേശീയം

നരേന്ദ്രമോദിക്കു റഷ്യയുടെ പരമോന്നത പുരസ്‌കാരം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റഷ്യയുടെ പരമോന്നത പുരസ്‌കാരം. ഉന്നത പുരസ്‌കാരമായ ഓര്‍ഡര്‍ ഒഫ് സെന്റ് ആന്‍ഡ്ര്യൂ നരേന്ദ്ര മോദിക്കു സമ്മാനിക്കുമെന്ന് റഷ്യന്‍ എംബസി അറിയിച്ചു.

റഷ്യയും ഇന്ത്യയും തമ്മിലുള്ള തന്ത്രപ്രധാനമായ സഹകരണം മെച്ചപ്പെടുത്തുന്നതില്‍ വഹിച്ച പങ്കിനാണ് പുരസ്‌കാരമെന്ന് റഷ്യന്‍ എംബസി അറിയിച്ചു.

റഷ്യന്‍ ഫെഡറേഷന്റെ പരമോന്നത പുരസ്‌കാരമായ പതിനേഴാം നൂറ്റാണ്ടില്‍ സ്ഥാപിതമായ ഓര്‍ഡര്‍ ഒഫ് സെന്റ് ആന്‍ഡ്ര്യൂ. സോവിയറ്റ് യൂണിയന്റെ കാലത്ത് നിര്‍ത്തലാക്കിയിരുന്നു പുരസ്‌കാരം 1998 മുതലാണ് വീണ്ടും നല്‍കിത്തുടങ്ങിയത്. ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ്, അസര്‍ബൈജാന്‍ പ്രസിഡന്റ് ഹൈദര്‍ അലിയേവ് തുടങ്ങിയവര്‍ക്കു നേരത്തെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എംഎല്‍എ ബസില്‍ കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്‍

ഭാര്യയുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റമല്ല: ഹൈക്കോടതി

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു